ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത്. മറ്റേതൊരു സാധാരണ മനുഷ്യനെയും പോലെ ജീവിതത്തിന്റെ മുന്‍നിരയിലേക്ക് വരാനുള്ള അവകാശം അവര്‍ക്കുമുണ്ട്. മൈസൂരിലെ ഒരു കൂട്ടം രക്ഷകര്‍ത്താക്കള്‍ ഇങ്ങനെ വൈകല്യങ്ങളുള്ള കുട്ടികളെ മുന്‍പന്തിയിലേക്ക് കൊണ്ട് വരുന്നതില്‍ വിജയം നേടുകയും അവരെ മാറ്റി നിര്‍ത്തേണ്ടതില്ല എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയുമാണ്.
ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദി റീബര്‍ത് എന്ന ഡോക്യുമെന്ററി അവരുടെ ജീവിതം കൂടുതല്‍ അടുത്തറിയുവാന്‍ അവസരം ഒരുക്കുകയാണ്. 2017ല്‍ നാഷണല്‍ അവാര്‍ഡ് സ്പെഷ്യല്‍ ജൂറി പരാമര്‍ശം നേടിയ ദി റീബര്‍ത് റൂട്സ് വീഡിയോയിലൂടെ കാണാം.
ഛായാഗ്രഹണം- നിഖില്‍ എസ്. പ്രവീണ്‍, സംഗീതം- സച്ചിന് ശങ്കര്‍ മന്നത്ത്, എഡിറ്റര്‍- ആനൂപ് ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സബിത ജയരാജ്, കോ പ്രൊഡ്യൂസര്‍- സാജന് തൈരില്‍ ടോം, ക്യാപ്റ്റന്‍ മാത്യു ജോര്‍ജ്ജ്, കോ ഡയറക്ടര്‍- ധനു ജയരാജ്.കോസ്റ്റ്യൂം ഡിസൈനര്‍- സൂര്യ രവീന്ദ്രന്, ഓഡിയോ ഗ്രാഫര്‍- രംഗനാഥ് രവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: