ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ ചിതാഭസ്മവുമായി 11 മാസം പ്രായമുള്ള കുഞ്ഞ് ദുബായിൽ നിന്ന് ഇന്ത്യയിലെത്തി. തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തിൽ കല്ലകുറിച്ചി സ്വദേശിയായ പിതാവ് വേലവൻ കുഞ്ഞിനെ ഏറ്റുവാങ്ങി.
തിരുച്ചിറപ്പള്ളി സ്വദേശികളായിരുന്നു വേലവനും ഭാര്യ ഭാരതിയും ഇവര്‍ക്ക് മൂന്ന് മക്കളായിരുന്നു മൂത്തായാള് വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചു. ഈ കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ ഈ കുടുംബത്തെ കടബാധ്യതയിലാക്കി. ഇങ്ങനെ സാമ്പത്തീക പ്രതിസന്ധിയില്‍ നിന്നും കുടുംബത്തെ കരകയറ്റാനാണ് ഭാരതി ദുബായില്‍ ഒരു ജോലി ലഭിച്ചപ്പോള്‍ പോയത്.
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ദേവേഷിനേയും കൂടെകൊണ്ടുപോയി. എന്നാല്‍ അവിടെയെത്തിയ ഭാരതിയ്ക്ക് കൊവിഡ് ബാധിക്കുകയും മരിക്കുകയും ചെയ്തു. മെയ് 29 നായിരുന്നു ഭാരതി മരിച്ചത് മൃതദേഹം അവിടെത്തന്നെ സംസ്ക്കരിച്ചു. നാട്ടിലെത്തി അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ചിതാഭസ്മവും ശേഖരിച്ചു.
പിന്നീട് കുഞ്ഞിനെ നാട്ടിലെത്തിക്കാനായിരുന്നു സുഹൃത്തുക്കളുടെ ശ്രമം. സതീഷ്കുമാര്‍ എന്നയാള്‍ ഇന്‍ഡിഗോ വിമാനത്തില്‍ തിരുച്ചിറപ്പള്ളിയിലേയ്ക്ക് വരുന്നുവെന്നറിഞ്ഞ സുഹൃത്തുക്കള്‍ കുഞ്ഞിനെ സതീഷിനൊപ്പം ഇന്ത്യയിലേയ്ക്കയച്ചു ഒപ്പം ഭാരതിയുടെ ചിതാഭസ്മവും.
തിരുച്ചിറപ്പള്ളിയില്‍ അഛന് വേലവന് കാത്തിരിപ്പുണ്ടായിരുന്നു പ്രിയതമയുടെ ചിതാഭസ്മവുമായി എത്തുന്ന പൊന്നോമനയെ. അവിടെ വച്ച് സതീഷകുമാര്‍ കുഞ്ഞിനെ വേലവന് കൈമാറി. വിങ്ങുന്ന ഹൃദയത്തോടെ ഭാര്യയുടെ ഓര്‍മ്മകളും പിഞ്ചുകുഞ്ഞിനേയും വേലവന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: