കൊല്ലം: വേലുത്തമ്പിയുടെ നാട്ടുകാരനാണ് താനെന്ന ഊറ്റം ഉറക്കെപ്പറഞ്ഞാണ് മഹാകവി എസ്. രമേശന്‍നായര്‍ കുണ്ടറയിലെത്തിയത്. വീരശ്രീ വേലുത്തമ്പി സ്മാരക സേവാസമിതി സംഘടിപ്പിച്ച സ്മൃതി സദസ്സില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം എത്തിയത്. സമിതിയുടെ മുഖ്യ സംഘാടകനും ആകാശവാണിയിലെ സഹപ്രവര്‍ത്തകനുമായ വിജയമോഹനന്‍ നായരുടെ വസതിയിലായിരുന്നു അന്ന് അദ്ദേഹത്തിന് വിശ്രമവും ഭക്ഷണവുമൊക്കെ…
ഇളമ്പള്ളൂര്‍ ക്ഷേത്രത്തിലെ വിളംബരത്തറയില്‍ പ്രണമിച്ച് മഹാകവി നടത്തിയ പ്രഭാഷണം അവിസ്മരണീയമായിരുന്നു. പുത്തൂര്‍ ശ്രീഹരി വിദ്യാനികേതനില്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാനെത്തിയതും പവിത്രേശ്വരം കെഎന്‍എന്‍എം എച്ച്എസ്എസില്‍ വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതും അന്നാട്ടുകാര്‍ ഓര്‍ക്കുന്നു. തപസ്യയുടെ സഹ്യാദ്രി തീര യാത്രയോടൊപ്പം കൊട്ടാരക്കരയിലും അദ്ദേഹം എത്തിയിരുന്നു.
അനശ്വര നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ വസതിയിലും. ലളിതാംബിക അന്തര്‍ജനത്തിന്റെ തറവാട്ട് വീട്ടിലും മഹാകവിയെ കാണാനും കേള്‍ക്കാനും എത്തിയവര്‍ ആ വരവ് ഒരു ആഘോഷമാക്കി. കൃഷ്ണഗീതങ്ങളിലൂടെ ഭക്തിയുടെ മായിക ലോകത്തേക്ക് കാലത്തെ നയിച്ച മഹാകവിയുടെ ഓര്‍മ്മകളില്‍ കൊല്ലവും നിറയുകയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: