തിരുവനന്തപുരം: കോവിഡ് വാക്സിന് പേറ്റന്റ് വിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ആഗോള പ്രചരണ പരിപാടിയില്‍ സ്വദേശി ജാഗരണ്‍ മഞ്ചും പങ്കാളിയാകും.
ആഗോള ജനതയ്ക്ക് വാക്സിന് നല്കുന്നതിനു വേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പോലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കും.ജൂണ്‍ 20 ന് വിശ്വ ജാഗൃതി ദിനം ആചരിക്കും. അന്ന് രാവിലെ 9.30 മുതല്‍ 5.30 വരെ വെബക്സ് ഫ്ളാറ്റ് ഫോമിലൂടേ ആര്‍ക്കും ഇതു സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും.
കോവിഡ് പ്രതിരോധത്തിന് ഏറ്റവും നല്ലത് വാക്സിനേഷന് ആണെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. വികസന, വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യത്തുള്ളവര്‍ക്കും വാക്സിന് ലഭച്ചാലേ രോഗത്തെ പ്രതിരോധിക്കാനാകു. അതിനാല്‍ കോവിഡ് വാക്സിന് പേറ്റന്റ് വിമുക്തമാക്കണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ലോക ആരോഗ്യ സംഘടനയില്‍ ഭാരതവും ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടിരുന്നു. 57 രാജ്യങ്ങളുടെ പിന്തുണയും കിട്ടി. ബഹുരാഷ്ട്ര കുത്തക മരുന്നു കമ്പനികളുടെ സ്വാധീനം മൂലം തീരുമാനം ഉണ്ടായില്ല. അമേരിക്കന്‍ സര്‍ക്കാറും ഇപ്പോള്‍ പേറ്റന്റ് വിമുക്തമാക്കണെന്ന നിലപാടിനെ പിന്തുണയക്കുകയാണ്. ലോകാരോഗ്യ സംഘടനയും ഇപ്പോഴല്ലങ്കില്‍ പിന്നെ എപ്പോളാണ് അത് ചെയ്യേണ്ടത് എന്ന ചോദ്യവുമായി രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് ആഗോള പ്രചരണ പരിപാടി നടത്തുന്നത്
For WebEx
https://paadtashaala.webex.com/paadtashaala/j.php?MTID=m716b6bc095ca9aecfd373ac225046883
Sunday, Jun 20, 2021 9:30 am | 8 hours | (UTC+05:30) Chennai, Kolkata, Mumbai, New Delhi
Meeting number: 184 131 5238
Password: SJMT
പ്രതികരിക്കാൻ ഇവിടെ എഴുതുക: