തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ തോറ്റത് കെ ജി മാരാരോട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരനെ ആദ്യമായി സ്ഥാനാര്‍ത്ഥിയാക്കിയത് കെ രാമന്‍പിള്ളയും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനെ ആര്‍എസ് എസ് ആക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണ്. അതിനിടയിലാണ് സുധാകരന് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്മാാരുമായുള്ള ‘ബന്ധം’ ശ്രദ്ധേയമാകുന്നത്.
1969 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍്ഗ്രസ് സംഘടനാ വിഭാഗത്തോടൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് ഇന്ദിരാ ഗാന്ധിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇന്ദിര സമാന്തര എ.ഐ.സി.സി വിളിച്ചു കൂട്ടിയതോടെ പാര്‍ട്ടി പിളര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഭരണവിഭാഗം) നിലവില്‍ വന്നു. ഔദ്യോഗികവിഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന) എന്നും അറിയപ്പെട്ടു. സുധാകരന്‍ സംഘടനാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് യുവജന വിഭാഗത്തിന്റെ പസിഡന്റുമായി.
അടിയന്തരാവസ്ഥാനന്തരം 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന) ഇതര പ്രതിപക്ഷ കക്ഷികളായ ഭാരതീയ ജനസംഘം, സോഷ്യലിസ്റ്റു് പാര്‍ട്ടി , ഭാരതീയ ലോക് ദള്‍ എന്നിവയുമായി ചേര്‍ന്ന് ജനതാ പാര്‍ട്ടിയായി മാറി.സുധാകരന്‍ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്ുമായി.
ജനതാപാര്‍ട്ടിയുടെ ജില്ലാകമ്മറ്റി പുനസംഘടന തര്‍ക്കങ്ങളൊന്നും ഇല്ലാതെ നടന്നു. കണ്ണൂര്‍ ജില്ലയില്‍ കെ ജി മാരാരുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ മാരാര്‍ക്കെതിരെ മത്സരിക്കാന്‍ കെ സുധാകരന്‍ രംഗത്തു വന്നു. സംസ്ഥാന നേതാക്കളായ പി സി ചെറിയാന്‍, കെ രാമന്‍പിള്ള എന്നിവര്‍ കണ്ണൂരിലെത്തി. ഗസ്റ്റ് ഹൗസിലേക്ക് ജില്ലയിലെ പ്രമുഖ നേതാക്കളെ എല്ലാം വ്യക്തിപരമായി വിളിച്ച് അഭിപ്രായം തേടി. മഹാഭൂരിപക്ഷം പേരും കെ ജി മാരാരെ പിന്തുണച്ചു. മാരാര്‍ ജില്ലാ പ്രസിഡന്റുമായി.
1980 ലാണ് കെ സുധാകരന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. എടക്കാട് മണ്ഡലത്തില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. അന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ സംസ്ഥാന കണ്‍വീനര്‍ കെ രാമന്‍പിള്ളയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗത്തില്‍ കെ രാമന്‍ പിള്ളയാണ് എടക്കാട് മണ്ഡലത്തിലേക്ക് സുധാകരന്റെ പേര് നിര്‍ദ്ദേശിച്ചത്. മുസ്‌ളീം ലീഗിന്റെ പി പി വി മൂസയോട് സുധാകരന്‍ തോറ്റു. 1982ല്‍ അതേ മണ്ഡലത്തില്‍ സ്വതന്ത്രനായി സുധാകരന്‍ മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക