മാവേലിക്കര: കൊച്ചാലുമ്മൂട് ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ വര്ക്ക്ഷേപ്പിന് തീപിച്ചു. കൊല്ലകടവ് സ്വദേശി ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള അല്‍ ഹിഷാം വുഡ് വര്‍ക്ക്സ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടെ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ സ്ഥാപനത്തിനുള്ളില്‍ ഉണ്ടായിരുന്ന തടി പണികള്‍ക്ക് ഉപയോഗിക്കുന്ന മിഷീനുകള്‍, തടികള്‍, സ്ഥാപനത്തിലെ വയറിംഗ് എന്നിവ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഥാപനത്തില്‍ നിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസികളാണ് മാവേലിക്കര ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. മാവേലിക്കര ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍ ജയദേവന്റെ നേതൃത്വത്തില്‍ മാവേലിക്കരയില്‍ നിന്നും ചെങ്ങന്നൂരു നിന്നുമായി മൂന്ന് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയിരുന്നു. സേനാംഗങ്ങള്‍ മൂന്ന് മണിക്കൂര്‍ പ്രവര്‍ത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രക്ഷാ പ്രവര്‍ത്തനത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍ ജെ.പി അനില്‍കുമാര്‍, ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ ഷിജു, ബൈജു, ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍മാരായ റോബിന്‍സണ്‍, സജേഷ്, സുജിത്ത്, രഞ്ജിത്ത്, ജെസ്റ്റിന്, അജിത്ത്, വിനില്‍, ഹോംഗാര്‍ഡുകളായ തങ്കപ്പന്, ശശീന്ദ്രന്, രാധാകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു. തീപിടുത്തത്തില്‍ 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നാശനഷ്ടം ഉണ്ടായതായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: