ബെയ്ജിങ്: ചൈനയിലെ മികച്ച ആണവ ശാസ്ത്രജ്ഞരില്‍ ഒരാളും ഹാര്‍ബിന്‍ എഞ്ചിനീയറിംഗ് സര്‍വകലാശാലയുടെ വൈസ് പ്രസിഡന്റുമായി ഷാങ് സിജിയാനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി.ചൈനീസ് ന്യൂക്ലിയര്‍ സൊസൈറ്റി വൈസ് പ്രസിഡന്റായിരുന്നു ഷാങ് സിജിയാന്. മരണത്തിലെ ദുരൂഹത നീക്കാനടക്കം കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തുന്നില്ലെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (എസ്സിഎംപി) റിപ്പോര്‍ട്ട് ചെയ്തു.
പ്രൊഫസര്‍ ഷാങ് സിജിയാന് കെട്ടിടത്തില്‍ നിന്ന് വീണു 2021 ജൂണ്‍ 17 ന് രാവിലെ 9.34 ന് മരണമടഞ്ഞു എന്നു മാത്രമാണ് ഹാര്‍ബിന്‍ എഞ്ചിനീയറിംഗ് സര്‍വകലാശാല പുറത്തിറക്കിയ പത്രിക്കുറിപ്പില്‍ പറയുന്നത്. യൂണിവേഴ്സിറ്റിയിലെ ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജിലെ പ്രൊഫസറും ചൈനീസ് ന്യൂക്ലിയര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റുമായിരുന്നു ഷാങ്. യൂണിവേഴ്സിറ്റിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മിറ്റിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായിരുന്നു.
ആണവോര്‍ജ്ജ സിമുലേഷനും സുരക്ഷാ ഗവേഷണത്തിനും നല്കിയ സംഭാവനകള്‍ക്ക് 2019 ല്‍ ചൈനയുടെ ആണവ പദ്ധതിയുടെ പിതാവിന്റെ പേരിലുള്ള ക്വിയാന് സാന്കിയാങ് ടെക്നോളജി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: