കൊച്ചി:പ്രസിദ്ധ കവിയും ഗാനരചയിതാവും തപസ്യ കലാ സാഹിത്യ വേദിയുടെ മുന്‍ അദ്ധ്യക്ഷനുമായ എസ് രമേശന് നായരുടെ നിര്യാണം അവിചാരിതമായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വരന് അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഒരായുസിന്റെ തപസ് കൊണ്ട് സാദ്ധ്യമാകുന്ന കവിതകളായിരുന്നു അദ്ദേഹത്തിലൂടെ മലയാളത്തിന് ലഭിച്ചത്. അതിഗഹനമായ ആര്‍ഷജ്ഞാനം അദ്ദേഹത്തിന്റെ കൃതികളിലൂടെ മലയാളിക്ക് ലളിതമായി വായിക്കാന്‍ കഴിഞ്ഞു.
തിരുക്കുറലിന്റെയും ചിലപ്പതികാരത്തിന്റെയും പരിഭാഷയിലൂടെ അദ്ദേഹം ചെയ്തത് ദേശീയതയുടെ സമന്വയമായിരുന്നു. എസ് രമേശന് നായര്‍ തപസ്യ അദ്ധ്യക്ഷനായിരുന്ന സമയത്ത് നിരവധി വേദികളില്‍ ചെയ്ത പ്രഭാഷണങ്ങളും കേസരിയിലും ജന്മഭൂമിയിലുമടക്കം എഴുതിയ നിരവധി കവിതകളും ലേഖനങ്ങളും കാലത്തിന്റെ ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായിരുന്നു. പലരും കവിതയുടെ ഉറവ വറ്റുന്ന കാലത്താണ് പൊതുരംഗത്തേക്ക് വന്നിരുന്നുതെങ്കിലും രമേശന് നായര്‍ കവിത തുളുമ്പി നിന്ന കാലത്ത് തന്നെ തപസ്യ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചത് കൈരളിയുടെ ഭാഗ്യമായിരുന്നു. ശ്രീനാരായണ ദര്‍ശനത്തെ ഗുരുപൗര്‍ണമിയെന്ന കാവ്യത്തിലൂടെ മലയാളിക്ക് സമര്‍പ്പിച്ച കവിയുടെ ഓര്‍മ്മ മലയാളി ഉള്ളകാലത്തോളം നിലനില്ക്കും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: