സതാംപ്ടണ്: മഴയുടെ ഭീഷണിയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം. യുകെയിലും മത്സരം നടക്കേണ്ട സതാംപ്ടണില്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മഴ തുടരുന്നതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ സെഷന് കളി നടക്കില്ലെന്ന് വ്യക്തമായി. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
മത്സരത്തിന്റെ ടോസ് വൈകുമെന്നും ആദ്യ സെഷനില്‍ കളിയുണ്ടാകില്ലെന്നും ഐസിസി അറിയിച്ചു. അതേസമയം, മത്സരത്തില്‍ ഐസിസി റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
‘ആദ്യ ദിവസം തന്നെ മഴ കവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. സതാംപ്ടണിലെ മഴപ്പേടി’ എന്ന് ഇംഗ്ലണ്ട് മുന്‍ നായകന് കെവിന് പീറ്റേഴ്സണ് ട്വിറ്ററില്‍ കുറിച്ചു. മേഘങ്ങളുടെയും മഴത്തുള്ളികളുടെയും ചിത്രങ്ങള്‍ സഹിതമാണ് പീറ്റേഴ്സണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: