തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് 15 ശതമാനം വില വര്‍ധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യവില്‍പ്പന. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള് അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.
എല്ലാത്തരം മദ്യത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ബാറുകള്‍ക്കുള്ള മാര്‍ജിന്‍ 25 ശതമാനമായും വര്‍ധിപ്പിച്ചു. ബെവ്കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായി. ആ നഷ്ടം നികത്തുക എന്നതാണ് വില വര്‍ധനവിലൂടെ ലക്ഷമിടുന്നത്. ഇതിന്റെ ഭാഗമായി ബെവ്കോ ബാറുകള്‍ക്ക് നല്കുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില ഉയരും.
ഇതിനിടെ, ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ച ആദ്യദിവസം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്പനയാണ്. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യമാണ്. ബിവറേജസ് കോര്പ്പറേഷന് കീഴിലെ ഔട്ട്ലെറ്റുകളുടെ കണക്കുകള്‍ മാത്രമാണ് ഇത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലൂടേയും ബാറുകളിലൂടെ വില്പന നടന്ന മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: