തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിൽ 1560 രൂപയുടെ ഇടിവാണുണ്ടായത്.
ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണയില്‍ സ്വര്‍ണത്തിന് ഔണ്‍സ് വില 1,784 ഡോളറാണ്. കഴിഞ്ഞ ആഴ്ചയില്‍ 1900 ഡോളര്‍ പിന്നിട്ട ശേഷമാണ് ഇപ്പോഴത്തെ താഴ്ച. വിലക്കുറവ് ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും പ്രതിഫലിച്ചു. 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 47133 രൂപയാണ് ഇന്നത്തെ വില. വ്യാഴാഴ്ചത്തേക്കാള്‍ 175 രൂപയാണ് കുറഞ്ഞത്.
ഫെഡ് റിസർവിന്റെ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനവും വിപണിയെ ബാധിച്ചു. കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം ഉയർന്നു. 47,112 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഈ മാസം തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: