മുംബൈ: മുംബൈ: അയോധ്യക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി വാങ്ങിയതിലെ വിവാദം ചൂണ്ടിക്കാട്ടി ശിവസേന മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി യുവവിഭാഗം നടത്തിയ പ്രകടനത്തെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചു.
മുംബൈയിലെ ദാദര്‍ ഏരിയയിലെ സേനാ ഭവന് മുന്നില്‍ വെച്ചായിരുന്നു ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍. ഇതേ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ശിവേസേനയുടെ ഗുണ്ടായിസത്തെ വിമര്‍ശിച്ചിരുന്നു. ‘ഞങ്ങള്‍ ഗുണ്ടകളാണെന്ന കാര്യത്തില്‍ ആരും ഞങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് തരേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയവരാണ്,’ സേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി യുവഘടകം സേനാ ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ശിവസേന പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയ സംഘത്തിലെ ഒരു സ്ത്രീയെ ആക്രമിച്ചതിനെയും പിന്നീട് ബിജെപി അപലപിച്ചു.
‘ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ശിവസേന പണ്ട് അഭിമാനം കൊണ്ടിരുന്നു. ഇപ്പോള്‍ സോണിയയും വാദ്രയും ശിവസേനയുടെ വിഗ്രഹങ്ങളാണ്,’ ബിജെപി നേതാവ് ആശിഷ് ഷേലാര്‍ തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: