ആലപ്പുഴ: കവര്ച്ചക്കേസിനെ കുഴല്‍പ്പണക്കേസ് ആക്കി തിരിച്ചുവിട്ട് കവര്‍ച്ചക്കാരെ രക്ഷിക്കാനും അതോടൊപ്പം ബിജെപി നേതാക്കളെ പ്രതികൂട്ടില്‍ നിര്‍ത്തി അപമാനിക്കുവാനും പോലീസ് ശ്രമിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമാണ് ഉള്ളതെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ബിജെപി വേട്ടയ്ക്കെതിരെ ബിജെപി ജില്ലാ കോര്‍ കമ്മറ്റി അംഗങ്ങള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളാക്കപ്പെട്ട 21 പേരില്‍ ഒന്‍പതു പേര് സിപിഎമ്മുകാരും അഞ്ചു പേര് സിപിഐക്കാരുമാണ്. പ്രതികളുടെ ഫോണ്‍ കാളുകള്‍ പരിശോധിക്കുവാന്‍ പോലും തയ്യാറാകാതിരുന്ന പോലീസ് പരാതിക്കാരന്റെ ഫോണ്‍ കാളുകള്‍ ചെക്ക് ചെയ്ത് അദ്ദേഹം ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു അപമാനിക്കാന്‍ ശ്രമിക്കുകയാണ്. .
കോടികളുടെ വനം കൊള്ള മറച്ചുവെക്കുവാന്‍ വേണ്ടിയാണ് ഈ നീക്കം. വനം കൊള്ളയ്ക്കെതിരെ നാളിതുവരെ ഒരു കേസും എടുക്കാതെ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് കേസ് എടുത്തത് നിരപരാധികളായ 46 ആദിവാസികള്ക്കെതിരെയാണെന്നോര്ക്കണം. പോലീസിന്റെയും സര്‍ക്കാരിന്റെയും വേട്ട തുടരുകയാണെങ്കില്‍ ബിജെപി ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അധ്യക്ഷനായി. ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.കെ. വാസുദേവന്‍, ഡി.അശ്വനി ദേവ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ എല്‍.പി. ജയചന്ദ്രന്, ജില്ലാ സെല്‍ കോഡിനേറ്റര്‍ ജി. വിനോദ് കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ അജിത്കുമാര്‍ പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.
ചിത്രം
പിണറായി സര്‍ക്കാരിന്റെ ബിജെപി വേട്ടയ്ക്കെതിരെ ബിജെപി ജില്ലാ കോര്‍ കമ്മറ്റി അംഗങ്ങള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹ സമരം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉത്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: