കോട്ടയം: ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ വന്ന കാര്‍ട്ടൂണിനെ വളച്ചൊടിച്ച് വ്യാജവാര്‍ത്തയാക്കി പ്രചരിപ്പിച്ച് മലയാള മനോരമ. ‘ഗോമൂത്ര ഡ്രിപ്പിട്ട രോഗി’: ഇന്ത്യയെ അവഹേളിച്ച് കാര്‍ട്ടൂണുമായി ചൈനീസ് ദേശീയ മാധ്യമം” എന്ന് പേരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പൊള്ളത്തരം രഞ്ജിത്ത് എന്ന യുവാവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുകാട്ടിയത്.
ആ വാര്‍ത്തയില്‍ മനോരമ പറയുന്നത് രോഗം മൂലം വയ്യാതിരിക്കുന്ന ആനക്ക് ഡ്രിപ്പ് ആയി നല്‍കുന്നത് ഗോമൂത്രം ആണെന്നാണ്. ആനക്ക് മുന്നില്‍ എന്നെ സഹായിക്കൂ എന്ന ബോര്‍ഡും ഉണ്ടെന്നും. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ടൈംസ് പോലും കാണാത്ത കാര്‍ട്ടൂണിലെ കാഴ്‌ച്ചകള്‍ മനോരമ എങ്ങിനെയാണ് കാണുന്നത്..? ഇനി ഇത്ര വിശദമായി ഇതറിയാന്‍ കാര്‍ട്ടൂണ്‍ വരച്ചത് മനോരമയിലെ ആരേലും ആണോയെന്നും അദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബ്രിട്ടണിലെ കോണ്‍വാളില്‍ വെച്ചു അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചേര്‍ന്നിരുന്നു. ഇക്കുറി ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി ഇന്ത്യക്കും ക്ഷണമുണ്ടായിരുന്നു.
കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ ചൈന കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു G7 ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയം. അത് മാത്രമല്ല ഉയ്ഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്ന ചൈനക്കെതിരെ ഒന്നിക്കണമെന്നതും, ദരിദ്ര രാജ്യങ്ങളില്‍ ചൈന നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവ് പദ്ധതിയെ ചെറുക്കാനുള്ള തന്ത്രങ്ങളും ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലുണ്ടായിരുന്നു..
ഉച്ചകോടിയില്‍ സംഭവിക്കാന്‍ പോവുന്ന ഇക്കാര്യങ്ങളെല്ലാം ആദ്യമേ അറിയാവുന്ന ചൈനയെ ഉച്ചകോടി പ്രകോപിപ്പിച്ചു എന്നതില്‍ അത്ഭുതമില്ല. ആ പ്രകോപനത്തിന്റെ ബാക്കി പത്രമാണ് അവിടത്തെ ദേശീയ മാധ്യമവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശബ്ദമെന്നും അറിയപ്പെടുന്ന ദി ഗ്ലോബല്‍ ടൈംസ് ചൈനയിലെ പ്രശസ്ത സമൂഹമാധ്യമമായ വെയ്‌ബോയില്‍ ‘ബന്‍ടോങ്ലോടാങ്’ എന്ന പേരുള്ള ഒരാള്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ പ്രസിദ്ധികരിച്ചു കൊണ്ട് കാണിച്ചത്.
G7 ഉച്ചകോടിയില്‍ പങ്കെടുത്ത ഓരോ രാജ്യങ്ങളിലെയും പ്രതിനിധികളെ അതാതിടങ്ങളിലെ പ്രധാന മൃഗങ്ങളായി ചിത്രീകരിച്ചാണ് കാര്‍ട്ടൂണ്‍. പ്രസിദ്ധ ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പറിനെ ആസ്പദമാക്കിയാണ് ‘ദി ലാസ്റ്റ് G7’ എന്നാ തലക്കെട്ടോടെ കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. അതില്‍ ഓരോരുത്തരെയും എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നതും ഗ്ലോബല്‍ ടൈംസ് തന്നെ വ്യക്തമാക്കിയിട്ടും ഉണ്ട്.
പ്രധാനമായും ഓസ്ട്രേലിയയെ ആണ് കാര്‍ട്ടൂണ്‍ ലക്ഷ്യം വെക്കുന്നത്. കാര്‍ട്ടൂണില്‍ ഓസ്ട്രേലിയയെ പ്രതിനിധികരിച്ച കങ്കാരുവിന്റെ ഒരു കൈ മേശപ്പുറത്ത് വച്ചിരിക്കുന്ന നോട്ടുകെട്ടുകളിലേക്ക് നീളുന്നതും, ഇടതു കൈയില്‍ ഒരു ചെറിയ ബാഗ് മുറുക്കെ പിടിച്ചിരിക്കുന്നതുമായാണ് ഉള്ളത്. ഇത് കാണിക്കുന്നത് ഒരേ സമയം ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരിക്കുകയും, ധനാര്‍ത്തി മൂത്ത് ചൈനക്കെതിരെയുള്ള കൂട്ടായ്മയില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഓസ്‌ട്രേലിയയുടെ കപടമുഖവും വഞ്ചനയേയുമാണ് കാണിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് തന്നെ പറയുന്നുണ്ടു..
ഇത് പോലെ ഓരോ രാജ്യത്തിന്റെയും പ്രതിനിധികളുടെ പ്രവര്‍ത്തി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് എന്താണെന്നു ഗ്ലോബല്‍ ടൈംസ് തന്നെ ഓരോന്നോരോന്നായി പറയുന്നുണ്ട്. ഈ കാര്‍ട്ടൂണില്‍ ഇന്ത്യയെ പ്രതിനിധികരിച്ചു കാണിച്ചിരിക്കുന്നത് രോഗം മൂലം അവശനായ ഒരു ആനയുടെ രൂപത്തിലാണ്. അതിനെ കുറിച്ച് ഗ്ലോബല്‍ ടൈംസും അത്രെന്നെയെ പറയുന്നൊള്ളൂ..
എന്നാല്‍ ഈ കാര്യം മ്മടെ മനോരമയില്‍ എത്തിയപ്പൊ കഥ മാറി..
‘ഗോമൂത്ര ഡ്രിപ്പിട്ട രോഗി’: ഇന്ത്യയെ അവഹേളിച്ച് കാര്‍ട്ടൂണുമായി ചൈനീസ് ദേശീയ മാധ്യമം” എന്നാണു ഈ വാര്‍ത്തയുടെ തലക്കെട്ട് തന്നെ..
ആ വാര്‍ത്തയില്‍ മനോരമ പറയുന്നത് രോഗം മൂലം വയ്യാതിരിക്കുന്ന ആനക്ക് ഡ്രിപ്പ് ആയി നല്‍കുന്നത് ഗോമൂത്രം ആണെന്നാണ്. ആനക്ക് മുന്നില്‍ എന്നെ സഹായിക്കൂ എന്ന ബോര്‍ഡും ഉണ്ടെന്നും..കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ടൈംസ് പോലും കാണാത്ത കാര്‍ട്ടൂണിലെ കാഴ്‌ച്ചകള്‍ മനോരമ എങ്ങിനെയാണ് കാണുന്നത്..?
ഇനി ഇത്ര വിശദമായി ഇതറിയാന്‍ കാര്‍ട്ടൂണ്‍ വരച്ചത് മനോരമയിലെ ആരേലും ആണോ..?
പ്രതികരിക്കാൻ ഇവിടെ എഴുതുക: