കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80ഃ20 അനുപാതം ഹൈക്കോടതി റദ്ദാക്കിക്കതിന് പിന്നാലെ ക്രൈസ്തവര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ തള്ളി സീറോമലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. വലതുകരണത്ത് അടിക്കുന്നവനു മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുകയെന്നു പഠിപ്പിച്ച ക്രിസ്തുവിനെ മാറ്റിവച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ക്രൈസ്തവരായി കാണാന്‍ വിഷമമുണ്ട്. അത്തരക്കാര്‍ സഭയുടെ സംഘടനക്കാര്‍ ആകുന്നത് അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രൈസ്തവ സഭയുടെ അടിസ്ഥാനങ്ങള്‍ മാറ്റിവച്ച് പ്രവൃത്തിക്കുന്നവര്‍ സഭയ്‌ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. സഭയുടെ പേരില്‍ ഇതു നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഓണ്‍ലൈന്‍ മാധ്യമമായ ഡ്യൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.
ഇപ്പോള്‍ ഈ വിഷയത്തില്‍ നടക്കുന്നത് മാന്യതയ്‌ക്കും മര്യാദയ്‌ക്കും നിരക്കുന്ന ചര്‍ച്ചകളല്ല. ഇന്ത്യയില്‍ നെഹ്റുവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഫലസ്തീന്‍ അനുഭാവമുള്ളവരായിരുന്നു. ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ഇസ്രായേല്‍ അനുഭാവ സമീപനമാണ് സ്വീകരിക്കുന്നത്. പലസ്തീന്‍ ഇസ്രായേല്‍ വിവാദത്തില്‍ പക്ഷം പിടിച്ച് ഇവിടെ വൈരവും വിഭാഗീയതയും വിതയ്‌ക്കുന്നവരെ തിരിച്ചറിയുക. ക്രൈസ്തവ സഭയിലെ യുദ്ധക്കൊതിയന്മാരെ ഒറ്റപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ പൗരാണികമായി ബ്രാഹ്മണര്‍ മാമ്മോദീസ സ്വീകരിച്ചവരാണ് എന്ന് കരുതുന്നവരുണ്ട്. ഇത് പല കാരണങ്ങളാലായിരിക്കാം. വര്‍ഗ മഹിമയും വല്യേട്ടന്‍ മനോഭാവവുമുള്ളവരുമുണ്ടാകാം. ഈ ആഢൃതാ മനോഭാവം ക്രൈസ്തവമല്ല. എല്ലാവരും സഹോദരീ സഹോദരന്മാരാണ് എന്നതാണ് മൗലികമായി ക്രൈസ്തവ വിശ്വസം. ഈ നിലപാട് പുലര്‍ത്തുന്നവരില്‍ നേതൃത്വത്തിലുള്ളവരും ഉണ്ടാകാം. ഇവര്‍ ക്രൈസ്തവികതയ്‌ക്കുതന്നെ ഭീഷണിയായി മാറുന്നു. അവര്‍ ക്രിസ്ത്യാനികളാകാതെ വര്‍ഗ മേല്‍ക്കോയ്മയില്‍ തളയ്‌ക്കപ്പെട്ടവരാണെന്ന വിവാദ പരാമര്‍ശവു േതേലക്കാട്ട് അഭിമുഖത്തില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: