ജനീവ: ആയുധ നിയന്ത്രണത്തിലും ആണവസുസ്ഥിരതയിലും പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും. ജനീവയില്‍ സമാപിച്ച ഉച്ചകോടിയിലാണ് ഇരു നേതാക്കളും ഈ പ്രസ്താവന നടത്തിയത്. വൈകാതെ ആണവായുധ നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഇരുനേതാക്കളും പരസ്പരം സമ്മതിച്ചു.
അഞ്ചുവര്‍ഷത്തേക്ക് കൂടി പുതുക്കിയ ന്യൂ സ്റ്റാര്‍ട്ട് ആയുധ നിയന്ത്രണ ഉടമ്പടിയില്‍ സാധ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വീണ്ടും ചര്‍ച്ച നടത്താന്‍ ഇരു നേതാക്കളും ധാരണയായി. ഇരുരാഷ്ട്രങ്ങളും അന്യോന്യം ലാക്കാക്കാവുന്ന തന്ത്രപ്രധാന ആണവായുധങ്ങള്‍ നിയന്ത്രിക്കാനും ഭൗമ, അന്തര്‍വാഹിനി മിസൈലുകളുടെയും അതയ്ക്കാനുള്ള ബോംബര്‍മാരുടെയും എണ്ണം നിയന്ത്രിക്കുന്നതാണ് ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടി. ഇതിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്താനും ഇരുനേതാക്കളും ധാരണയായിട്ടുണ്ട്.
ഇരുരാജ്യങ്ങളിലെയും സ്ഥാനപതിമാര്‍ തിരിച്ചെത്തി സ്ഥാനമേല്‍ക്കാനും ഇവരുടെ ചര്‍ച്ചയില്‍ തീരുമാനമായി. പുടിനെ കൊലയാളി എന്ന് ബൈഡന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് റഷ്യ അവരുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചിരുന്നു. വൈകാതെ യുഎസും അവരുടെ സ്ഥാനപതിയെ റഷ്യയില്‍ നിന്നും പിന്‍വലിച്ചു. ജനീവയിലെ തീരുമാനപ്രകാരം ഇരുരാജ്യങ്ങളും അംബാസര്‍മാര്‍ മടക്കി അയയ്ക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഇരുരാജ്യങ്ങളിലെയും അംബാസഡര്‍മാര്‍ വീണ്ടും ചുമതലയേല്‍ക്കും.
സൈബര്‍ സുരക്ഷ, വിദേശ നയം എന്നീ കാര്യങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല. സൈബര്‍ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും തുടരുമെന്നാണ് വ്ളാഡിമിര്‍ പുടിന് വിശദീകരിച്ചത്. റഷ്യയിലെ മനുഷ്യാവകാശം അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമേരിക്കയുടെ സാഹചര്യങ്ങള്‍ വിശദീകരിച്ച് തിരിച്ചടിക്കാന്‍ പുടിന് ശ്രമിക്കുകയായിരുന്നു. ജോര്‍ജ്ജ് ഫ്ളോയ് പ്രശ്നവും ജനവരി ആറിലെ കാപ്പിറ്റോള്‍ അക്രമവും ചൂണ്ടിക്കാട്ടി ഇപ്പോഴും അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വായ തുറന്നാല്‍ വെടിയേല്‍ക്കുമെന്ന സ്ഥിതിയാണുള്ളതെന്ന് പുടിന് കുറ്റപ്പെടുത്തി.
അലക്സി നവല്‍നിയുടെ കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം അറിയപ്പെടുന്ന വിമതനാണെന്നും അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കപ്പെടുന്ന വ്യക്തിയാണെന്നുമായിരുന്നു പുടിന്റെ മറുപടി. അദ്ദേഹം റഷ്യയുടെ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് അദ്ദേഹത്തിനറിയാം. മനപൂര്‍വ്വം നിയമസംഘനം നടത്താന്‍ അയാള്‍ ആഗ്രഹിക്കുകയാണ്. അപ്പോള്‍ എന്ത് തരം ചര്‍്ച്ചയാണ് അയാളെക്കുറിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്നത്?-പുടിന് ചോദിച്ചു.
ക്രിമിയയില്‍ റഷ്യന്‍ സൈന്യം നടത്തുന്ന ഇടപെടലിനെയും പുടിന് ന്യായീകരിച്ചു. അന്താരാഷ്ട്ര നിയമം അനുസരിച്ചാണ് റഷ്യ മുന്നോട്ട് പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അമേരിക്കയാണ് യഥാര്‍ത്ഥത്തില്‍ ആക്രമണമകാരിയെന്നും അവര്‍ റഷ്യന്‍ മേഖലയില്‍ അവരുടെ സ്വാധീനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പുടിന് പറഞ്ഞു. ഉക്രെയ്ന് നാറ്റോയില്‍ ചേര്‍ന്ന സംഭവത്തെക്കുറിച്ച് തനിക്ക് ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ലെന്നായിരുന്നു പുടിന്റെ മറുപടി.
ഈ ഉച്ചകോടി പുടിന്റെ വിജയമാണെന്ന് വിലയിരുത്തുകയാണ് ഭൂരിഭാഗം വിദഗ്ധരും. പുടിനെ സംബന്ധിച്ചിടത്തോളം യുഎസും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കാന്‍ സാധിച്ചു. റഷ്യയ്ക്കെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തില്ലെന്നും പുടിന് ഈ ഉച്ചകോടിയിലൂടെ ഉറപ്പാക്കി.
എന്തായാലും യുഎസ് റഷ്യ ബന്ധം കുറെക്കൂടി മെച്ചപ്പെടുത്താന്‍ ഈ കൂടിക്കാഴ്ചയ്ക്ക കഴിഞ്ഞു. യുഎസിന്റെ സുപ്രധാനമായ 16 മേഖലകളില്‍ സൈബര്‍ ആക്രമണം പാടില്ലെന്ന് ബൈഡന് പുടിനില്‍ നിന്നും ഉറപ്പ് വാങ്ങിയതായി അയിരുന്നു. ഈ 16 മേഖലകള്‍ ഏതെന്ന് അമേരിക്ക പരസ്യമാക്കിയില്ല. എല്ലാവര്ക്കും അനുസരിക്കാവുന്ന ചില പൊതു നിയമങ്ങള്‍ സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ വേണമെന്ന ആവശ്യവും ബൈഡന് ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: