തിരുവനന്തപുരം: മാതൃഭൂമി ദിനപത്രത്തില്‍ ശശി തരൂര്‍ എഴുതിയ ലേഖനത്തില്‍ അഭിഭാഷക സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തില്‍, അഭിഭാഷക വൃത്തി ധാര്‍മികതയോ ദൃഢതയോ ഇല്ലാത്തതാണെന്ന പരാമര്‍ശത്തിനെതിരെ ,ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തതിന്റെ ഓഫീസിനു മുമ്പില്‍ പ്രതിക്ഷേധ സമരം നടത്തി . രാഷ്ട്ര പിതാവ് തന്നെ ഒരു അഭിഭാഷകനായിരുന്നതും പാര്‍ലമെന്റിലെ മിക്ക അംഗങ്ങളും മന്ത്രിമാരായിരുന്നവരും ഒക്കെ തന്നെ പ്രഗത്ഭരും പ്രശസ്തരുമായ അഭിഭാഷകരായിരുന്നുവെന്നുമുള്ള കാര്യങ്ങള്‍ വിസ്മരിച്ചു കൊണ്ടുള്ള അവഹേളനപരമായ പ്രസ്താവനയ്ക്കെതിരെ നടന്ന പ്രതിക്ഷേധ സമരത്തിന് ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ സമിതി അംഗം അഡ്വ. വെള്ളായണി രാജഗോപാല്‍, അഭിഭാഷക പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. അണിയൂര്‍ അജിത്കുമാര്‍ , ജില്ലാ പ്രസിഡന്റ് അഡ്വ.ബി.ആര്. ശ്യാം, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ.ജി.ശ്യാംകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: