തിരുവനന്തപുരം: 25 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് – കേരളയുടെ സ്ഥാപകദിനാഘോഷം സായിഗ്രാമത്തില്‍ എം.എല്‍.എ വി. ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ”ഒരു സന്നദ്ധ സംഘടനയെന്ന നിലയില്‍ ആ സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നവ രുടെ കഴിവും ആത്മാര്‍ത്ഥതയും സമൂഹത്തോട് അവര്‍ക്കുള്ള പ്രതിബദ്ധതയു മാണ് ചെറുതായി തുടങ്ങിയ ഈ സ്ഥാപനം വളരെ മഹത്തായ പ്രസ്ഥാനമായി വളരാന്‍ കാരണമായതെന്ന് ശിവന് കുട്ടി പറഞ്ഞു. അതിലെ ഏറ്റവും പ്രധാനപ്പെട്ട പങ്ക് കെ. എന്‍. ആനന്ദകുമാര്‍ വഹിക്കുന്നു എന്നതില്‍ ഒരു തര്‍ക്കവുമില്ല. ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായി ഈ നാട്ടില്‍ വരേണ്ടതുണ്ട്. സാമൂഹികമായും സാമ്പത്തികപരമായും പിന്നോക്കം നില്ക്കുന്ന സമൂഹത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരാനായി ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമാണ്.മന്ത്രി പറഞ്ഞു.
ട്രസ്റ്റ് ഫൗണ്ടര്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. എന്‍. ആനന്ദകു മാര്‍ മന്ത്രിയ്ക്ക് ഉപഹാരം നല്കി . തുടര്‍ന്ന് നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന് എം.ഡി. എം.എസ്. ഫൈസല്ഖാന് ട്രസ്റ്റിന്റെ മൊമന്റോ നല്കി മന്ത്രി ആദരിച്ചു. വിശിഷ്ടാതിഥിയായി യോഗത്തില്‍ പങ്കെടുക്കു വാന്‍ എത്തിയ . കേരളാ ഗവര്‍ണ്ണര്‍ . ആരിഫ് മുഹമ്മദ് ഖാന്റെ മകന് കബീര്‍ ആരിഫ് മുഹമ്മദ് ഖാനെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി കോരാണി അംബേദ്ക്കര്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ട് ബുക്ക് നല്കുന്നത്സായിഗ്രാമമാണ്. ഈ വര്‍ഷവും നോട്ട് ബുക്ക് അംബേദ്ക്കര്‍ സ്കൂള്‍ പ്രിന്സിപ്പാ ളിന് നല്‍കികൊണ്ട് നോട്ട് ബുക്ക് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന കര്‍മ്മം മന്ത്രി നിര്‍വ്വഹിച്ചു. ട്രസ്റ്റ് സീനിയര്‍ വൈസ് ചെയര്മാന് നന്ദി പറഞ്ഞു.
സുമ (പ്രസിഡന്റ്, മംഗലപുരം ഗ്രാമപഞ്ചായത്ത്), തോന്നയ്ക്കല്‍ രവി, (കുടവൂര്‍ വാര്‍ഡ് മെമ്പര്‍), ഡോ. സജു (നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍), അഡ്വ. മുട്ടത്തറ വിജയകുമാര്‍ (ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍), പ്രൊഫ. ബി. വിജയകുമാര്‍ (ഡയറക്ടര്‍, സായിഗ്രാമം സോഷ്യല്‍ ടൂറിസം പ്രോജക്ട്),എം.എസ്. ഷാജി (ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍), ഡോ. വി. വിജയന് (പ്രിന്‍സിപ്പാള്‍, ശ്രീ സത്യസായി ആര്‍ട്സ്&സയന്‍സ് കോളേജ് എയ്ഡഡ് ), ഇ.എസ്. അശോക് കുമാര്‍ (പ്രിന്‍സിപ്പാള്‍, സത്യസായി വിദ്യാമന്ദിര്‍), ജയചന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: