തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ആയിരത്തിരുനൂറോളം ക്ഷേത്രങ്ങളുണ്ടെങ്കിലും അവയ്ക്കുവേണ്ടത്ര പ്രചാരം കിട്ടുന്നില്ലെന്നും അതു മൂലം വലിയ തോതില്‍ വരുമാനം ലഭിക്കുന്നില്ലെന്നുമുള്ള പരാതിയെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ക്കായി യുട്യൂബ് ചാനല്‍ തുടങ്ങാന്‍ ഒരുങ്ങി ബോര്‍ഡ്. ജീവനക്കാരാണു പ്രശ്നം ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കോവിഡ് പ്രതിസന്ധിയാണു സമാന്തര വരുമാനമാര്‍ഗം കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളിലേക്കു നയിച്ചത്. ഇതിനൊപ്പം പരസ്യവരുമാനവും ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യുട്യൂബ് ചാനല്‍ നടത്തിപ്പില്‍ ബാധ്യതയുണ്ടാവില്ലെന്നാണു ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വഴിപാട് കൃത്യമായി ഭക്തര്‍ക്ക് എത്തിച്ചു നല്‍കുന്നതിന് കൂറിയര്‍ കമ്പനികളുമായി ചര്‍ച്ചനടത്താന്‍ ധാരണയായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും മികച്ച രീതിയില്‍ ചിത്രീകരിക്കുക, ഉത്സവങ്ങള്‍ ലൈവായി നല്‍കുക, വിശേഷപൂജകളെക്കുറിച്ച് അറിയിക്കുക തുടങ്ങിയവയ്ക്കൊപ്പം തത്സമയം കാണിക്കനല്‍കാനും വഴിപാട് കഴിക്കാനുമുള്ള സംവിധാനവും ഏര്‍പ്പെടുത്തിയാല്‍ വരുമാനത്തില്‍ വര്‍ധന ഉണ്ടാകുമെന്നാണു വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: