മുംബൈ: മഹാരാഷ്ട്രയിലും മുംബൈയിലും ഈ ദിവസങ്ങളില്‍ വര്‍ധിക്കുന്ന നിയന്ത്രാധീത തിരക്ക് കണക്കിലെടുത്താല്‍ അടുത്ത രണ്ട് നാല് ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം അതിഗുരുതരമായി വ്യാപിക്കുമെന്നു സംസ്ഥാന ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്കി. കുട്ടികളേക്കാന്‍ മധ്യവര്‍ഗത്തേയും ദരിദ്രരേയും ആകും രോഗം കീഴടക്കുക.
മൂന്നാം തരംഗത്തിനായുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഭാഗമായിരുന്നു ഈ മുന്നറിയിപ്പ്. ടാസ്ക് ഫോഴ്സ് അംഗങ്ങള്‍, സംസ്ഥാന ആരോഗ്യമന്ത്രി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
യോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ അനുസരിച്ച്, മൂന്നാം തരംഗത്തിലെ ആകെ കേസുകളുടെ എണ്ണം രണ്ടാം തരംഗത്തിലേതിനേക്കാള്‍ ഇരട്ടിയാകും. ആദ്യ തരംഗത്തില്‍ 19 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇത് രണ്ടാം തരംഗത്തില്‍ 40 ലക്ഷമായി ഉയര്‍ന്നു.
രണ്ടാംതരംഗം അവസാനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ യു.കെയ്ക്ക് മൂന്നാംതരംഗത്തെ നേരിടേണ്ടി വന്നു. നമ്മളും സമാന അവസ്ഥയിലെത്തിയേക്കുമെന്ന് ടാസ്ക് ഫോഴ്സ് അംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു. ഈ ഘടത്തില്‍ അതീവ ജാഗ്രത അനിവാര്യമെന്നും ജോഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: