ന്യൂദല്‍ഹി : ഇന്ത്യയില്‍ രണ്ടാമത് തദ്ദേശീയമായി വികസിപ്പിച്ച് ബയോളജിക്കല്‍ ഇയുടെ മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന് കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രാപ്തി ഉറപ്പ് നല്‍കുമൊണ് പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. വാക്സിന് മൂന്നാംഘട്ട പരീക്ഷണം നടന്നുവരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഉപദേശക പാനലിലെ അംഗം ഡോ. എന്‍.കെ. അറോറ.
ഒക്ടോബറോടെ വാക്സിന് ഇന്ത്യയില്‍ വിതരണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷക്കുന്നത. ബയോളജിക്കല്‍ ഇയുടെ വാക്സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന നൊവാവാക്സിന് സമാനമാണെന്നും എന്‍.കെ. അറോറ അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ വികസിപ്പിച്ചെടുത്ത വാക്സിന്റെ രണ്ടു ഡോസുകള്‍ 250 രൂപ നിരക്കില്‍ നല്‍കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഏറെ ഫലപ്രാപ്തിയും വിലകുറവും വാഗ്ദാനം ചെയ്യുന്നതാണ് നൊവാവാക്സിന്. ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച വലിയ പ്രതീക്ഷയുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ആഴ്ച വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: