തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന കോടികളുടെ വനംകൊള്ള നടത്തിയത് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേനയെന്ന് കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ച് നല്കിയ എഫ്ഐആറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചുവെന്നും പട്ടയ- വന- പുറമ്പോക്ക് ഭൂമിയില്‍ മരം മുറിക്കുകയായിരുന്നു. ഈ മാസം 15 വരെയുള്ള കൊള്ള അന്വേഷിക്കും. രാജകീയ മരങ്ങള്‍ എന്ന് വിഭാവനം ചെയ്തിരിക്കുന്ന ഈട്ടി, തേക്ക് തുടങ്ങിയവയാണ് വിവിധ ജില്ലകളില്‍നിന്ന് മുറിച്ചു കടത്തിയിരിക്കുന്നത്. മരംമുറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ എഫ്ഐആറില്‍ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അതേസമയം വിഷയത്തില്‍ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള അന്വേഷണത്തിന്റെ സൂചന എഫ്ഐആറില്‍ ഇല്ല. എന്നാല്‍ ഉത്തരവിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: