മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. എളാട് സ്വദേശി ബാലചന്ദ്രന് എന്നയാളുടെ മകള്‍ ദൃശ്യയാണ് (21)കുത്തേറ്റ് മരിച്ചത്. സഹോദരി ദേവശ്രീക്കും കുത്തേറ്റു. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ കയറി കത്തി കൊണ്ട് ഇരുവരെയും കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.സസംഭവത്തില്‍ വിനീഷ് എന്ന യുവാവ് പോലീസ് കസ്റ്റഡിയിലാണ്. സഹോദരി ദേവശ്രീയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി.കെ. സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസിന്റെ സംശയം. പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ ആദ്യം സ്ഥാപനം തീവെച്ച് നശിപ്പിച്ച പ്രതി, വ്യാഴാഴ്ച രാവിലെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: