ജനീവ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ജനീവയില്‍ ബുധനാഴ്ച കൂടിക്കാഴ്ച തുടങ്ങി. ഒരു ദശകത്തിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും വീണ്ടും പരസ്പരം ചര്‍ച്ചയ്ക്കായി ഇരിയ്ക്കുന്നത്.
ഒബാമ അധികാരത്തിലിരിക്കുമ്പോള്‍ അന്ന് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡര് 2011ല്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. യുഎസും റഷ്യയും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ ഒരു സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ ഇരുവരും ചര്‍ച്ചയ്ക്കായി മുഖാമുഖം ഇരിക്കുന്നത്.
ആയുധ-വ്യാപാര നിയന്ത്രണമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയങ്ങളിലൊന്ന്. അഭിപ്രായഭിന്നതകളുള്ള ഒട്ടേറെ വിഷയങ്ങളും ജനീവ ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. യുഎസിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചവെന്ന സൈബര്‍ കുറ്റകൃത്യം ബൈഡന് ഈ ചര്‍ച്ചയില്‍ ഉന്നയിക്കും.വൈകാരികത മാറ്റിവെച്ച് ചര്‍ച്ച ചെയ്തില്ലെങ്കില്‍ ഇരുവരും തമ്മില്‍ ഒരു വലിയ സൈബര്‍ യുദ്ധത്തിലേക്കുപൊലും നയിച്ചേക്കാവുന്ന പ്രശ്നമാണിത്.
ഉക്രെയ്നില് റഷ്യ നടത്തിവരുന്ന യുദ്ധവും പ്രതിപക്ഷ നേതാവ് നവല്‍നിയ്ക്ക് ചികിത്സ നിഷേധിക്കുന്നതുള്‍പ്പെടെ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനവും ചര്‍ച്ചാ വിഷയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: