ന്യൂയോർക്ക്: കൊറോണ നിയന്ത്രണങ്ങൾ മിക്കതും അവസാനിപ്പിക്കുകയും ജനജീവിതം പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരികയും ചെയ്യുന്നത് വെടിക്കെട്ടോടെ ന്യുയോർക്ക് സ്റ്റേറ്റ് ആഘോഷിച്ചു. 70 ശതമാനം പേർക്ക് വാക്സിൻ നൽകിയ പാശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതായി ഗവർണർ ആൻഡ്രൂ കോമോ ഇന്നലെ പ്രഖ്യാപിച്ചത്.
ഇനി ടെമ്പറേച്ചർ നോക്കുകയോ മാസ്ക്ക് വേണമെന്ന് നിർബന്ധിക്കുകയോ ഇല്ല. ചൊവ്വാഴ്ച്ച രാത്രി 9:15-നു സംസ്ഥാന വ്യാപകമായി വെടിക്കെട്ട് നടത്തി കോവിഡിന് വിട ചൊല്ലി! ദീർഘകാലം ഏറ്റവും കൂടുതൽ മരണ സംഖ്യ ന്യുയോർക്കിലായിരുന്നു. ഇപ്പോൾ 52,000-പരം. 63000-ൽ പരമുള്ള കാലിഫോർണിയ ആണ് ഒന്നാമത്.
കൊറോണ മരണത്തിന്റെ തലസ്ഥാനമായി കരുതിയിരുന്ന ന്യുയോർക്കിന്റെ ഈ തിരിച്ചു വരവ് ചരിത്രം കുറിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും അത്യാവശ്യ ജോലിക്കാരെയും നമിക്കാം-ഗവർണർ പറഞ്ഞു.
ഇനി അവശേഷിക്കുന്നത് സി.ഡി.സിയുടെ ചില നിയന്ത്രണങ്ങളാണ്. കൊച്ചു കുട്ടികളുടെ സ്കൂൾ, ട്രെയിനുകൾ, മാസ് ട്രാന്‍സിറ്റ് , ടാക്സികൾ, ആശുപത്രികൾ എന്നിവിടങ്ങളിലാണ് മാസ്ക് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: