മാനന്തവാടി: മുട്ടില്‍ വനംകൊള്ള കേസില്‍ റവന്യൂ, വനം വകുപ്പുകളുടെ ഏകോപനത്തോടെയുള്ള സമഗ്രമായ അന്വേഷണമായിരിക്കും നടത്തുകയെന്ന് എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു. കേസില്‍ അന്വഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം വയനാട്ടില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിരാലംബരായ ആളുകള്‍ മരംവെട്ടുന്നതും മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാന്‍ അന്വേഷണ സംഘത്തിനാകും. മരംമുറിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എല്ലാവരെയും അന്വേഷണപരിധിയില്‍ കൊണ്ടുവരുമെന്നും, കുറ്റവാളികളെ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.
വയനാട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ഡിഎഫ്ഒ ധനേഷ് കുമാര്‍ അടക്കമുള്ള വനംവകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് ഷാന്റി ടോമും, രണ്ട് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങിയ യോഗത്തില്‍ പങ്കെടുത്തു. മരം മുറിയില്‍ റോജി അഗസ്റ്റിന് അടക്കമുള്ളവരുടെ ഇടപെടല്‍, ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം എന്നിവയെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: