തിരൂര്‍: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി എസ്ഡിപിഐ. ഇതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ മലപ്പുറം നിയോജകമണ്ഡലം എംഎല്‍എ പി ഉബൈദുല്ലയ്‌ക്ക് നിവേദനം നല്‍കി. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടിയാണ് എം എല്‍ എയ്‌ക്ക് നിവേദനം കൈമാറിയത്.
ഇതുമായി ബന്ധപ്പെട്ട് എസ്ഡിപിഐയുടെ ഫേസ്ബുക്ക് പോസ്റ്റ്-
മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപെട്ട്, എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മറ്റി ആചരിക്കുന്ന സമരമാസത്തിന്റെ ഭാഗമായി, താനൂര്‍ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു, പതിനൊന്നു വര്‍ഷം മുമ്പേ ജില്ലാ പിറവി ദിനത്തില്‍ പാര്‍ട്ടി തുടക്കം കുറിച്ച പ്രക്ഷോഭം പുതിയ ജില്ല യാഥാര്‍ത്യമാകുന്നത് വരെ വര്‍ദ്ദിത വീര്യത്തോടെ തുടരുമെന്ന് സമരക്കാര്‍ പറഞ്ഞു, ജൂണ്‍ പതിനാറ് മുതല്‍ ജൂലൈ പതിനാറ് വരെയാണ് പാര്‍ട്ടി സമരമാസമായി ആചരിക്കുന്നത്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിലും താനൂര്‍ നഗരസഭ ഒഴൂര്‍ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്, മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള മുനിസിപ്പല്‍ പ്രസിഡന്റ് ഇ പി അബ്ദുസലാം,എന്‍ പി അഷ്റഫ്, എം മൊയ്തീന്‍കുട്ടി, കുഞ്ഞുട്ടി കാരാട്,കെ പി കുഞ്ഞുമോന്‍,ഒഴൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ നവാസ് ഒഴൂര്‍, ഹബീബ് ഒഴൂര്‍,കെ കുഞ്ഞിമുഹമ്മദ്, ഷാജി വിശാറത്ത്, എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക