ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ബിനീഷിന്റെ അഭിഭാഷകന് അസുഖ ബാധിതനാണെന്നും അതിനാല്‍ കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാനും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ഈ മാസം 25ലേക്കാണ് കേസ് വീണ്ടും മാറ്റിവെയ്ക്കുന്നത്.
നേരത്തെ എന്‍ഫോഴ്സ്മെന്റിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് രണ്ട് തവണ ഹര്‍ജി മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ബിനീഷിന്റെ അഭിഭാഷകനും അസുഖ ബാധിതനാണെന്ന് അറിയിക്കുകയായിരുന്നു.
ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പി0ന്നാലെ പണത്തിന്റെ സ്രോതസ്സ് കോടതിയില്‍ സമര്‍പ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകന് അറിയിക്കുകയും ചെയ്തിരുന്നു. ഇതില്‍ എന്‍ഫോഴ്സ്മെന്റിന്റെ മറുവാദമാണ് കോടതിയില്‍ ഇനി നടക്കേണ്ടിയിരുന്നത്.
അതേസമയം അച്ഛന് ബിനീഷ് കോടിയേരി അസുഖ ബാധിതനാണ്. അദ്ദേഹത്തെ കാണുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും ബിനീഷ് ഹര്‍ജി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: