നാഗർകോവിൽ : മണ്ടയ്‌ക്കാട് ക്ഷേത്രത്തിലെ തീപ്പിടിത്തത്തെത്തുടർന്നുള്ള നിർമാണ പ്രവൃത്തികൾക്ക് മുന്നോടിയായി നടത്തിയ ദേവപ്രശ്നം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ദേവപ്രശ്നം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സമാപിച്ചത്.
പുനഃപ്രതിഷ്ഠകൾ നടത്താനും ക്ഷേത്രക്കുളം പുനർനിർമിക്കുന്നതുമുൾപ്പെടെയുള്ള നിർദേശങ്ങൾ ദേവപ്രശ്നത്തിലുയർന്നു. പരിഹാര പൂജകൾക്ക് തുടക്കംകുറിച്ച് വ്യാഴാഴ്ച മൃത്യുഞ്ജയ ഹോമം നടത്തും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലും നാഗർകോവിൽ നാഗരാജ ക്ഷേത്രത്തിലും, പാൽക്കുളം കണ്ഠൻശാസ്താ ക്ഷേത്രത്തിലും വഴിപാട് നൽകും.
മേൽക്കൂര പുതുക്കിപ്പണിയുന്നതിനും പരിഹാരക്രിയകൾക്കുമായി തമിഴ്‌നാട് സർക്കാർ 85 ലക്ഷം അനുവദിച്ചിട്ടുണ്ട്. വടകര ഒ.ജി.ശ്രീനാഥ്, മാവേലിക്കര വിഷ്ണുനമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ദേവപ്രശ്നം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: