ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണി ഏതാണ്ട് അവസാനിക്കുന്നു എന്നു തെളിയിക്കുന്ന കോകണക്കുകള് പുറത്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,224 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികിത്സയിയില്‍ ഉള്ളവരുടെ എണ്ണം 8,65,432 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കോവിഡ് ബാധിതതര്‍ 2,96,33,105 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റീവ് നിരക്ക് 3.22 ശതമാനമാണ്, തുടര്‍ച്ചയായി 9 ദിവസത്തേക്ക് ഇത് 5 ശതമാനത്തില്‍ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്കും 5 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ ഇത് 4.17 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,542 മരണങ്ങള് രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയുടെ മരണസംഖ്യ 3,79,573 ആയി. ഇന്നലെ 1,07,628 പേരെയാണ് ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ് 2,83,88,100 പേര് രോഗമുക്തമരായി. രോഗമുക്തി നിരക്ക് 95.80 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,00,458 പേര്‍ക്ക് വാക്സിനേഷന് നല്‍കിയെന്നും ആരോഗ്യമന്ത്രാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: