Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇവര്‍ മതപരിവര്‍ത്തന ശക്തികളുടെ ഇരകള്‍; ഇസ്ലാമിലേയ്‌ക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെ പിന്നാമ്പുറങ്ങള്‍ വെളിപ്പെടുത്തി സഹോദരിമാര്‍

മുസ്ലീം യുവാവുമായി വിവാഹ വാഗ്ദാനവും ഉണ്ടായി. പാട്ടും നൃത്തവും ഒക്കെ ഇസ്‌ളാമിനു ഹറാം ആയതിനാല്‍ ഉപേക്ഷിച്ചു. മതം മാറാന്‍ തന്നെ തീരുമാനിച്ചു. ഇസ്‌ളാം സെന്ററില്‍ വിളിച്ച് അതിന് വ്യവസ്ഥയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 09:56 am IST
in Samskriti

തിരുവനന്തപുരം: അനുഷ, അനഘ, അമൃത. തൃശ്ശൂരിലെ പ്രമുഖ ബ്രാഹ്മണ കുടുംബത്തിലെ സഹോദരിമാര്‍. പൂജയും ഹോമവും ഒക്കെ വീട്ടില്‍ തന്നെ കണ്ടു വളര്‍ന്നവര്‍. ഉന്നത വിദ്യാഭ്യാസം നേടിയവരും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും. അച്ഛന്‍ ജയഗോപാലിന് സ്വകാര്യ സ്ഥാപനത്തിലാണ് ജോലി എങ്കിലും ക്ഷേത്രകാര്യങ്ങളിലും മറ്റും വിട്ടു വീഴ്ച വരുത്തിയിരുന്നില്ല. മക്കള്‍ നൃത്തവും പാട്ടുമൊക്കെ പഠിച്ച് മിടുക്കരായതില്‍ അഭിമാനിച്ച അമ്മ. എല്ലാ അര്‍ത്ഥത്തിലും സന്തുഷ്ട കുടുംബം.

ഫിസിയോ തെറാപ്പി കോഴ്‌സ് പഠിക്കാന്‍ അനഘ എറണാകുളത്ത് പോയതോടെ കാര്യങ്ങള്‍ കീഴ്ന്മേല്‍ മറിഞ്ഞു. സമാധാനവും സന്തോഷവും അലതല്ലിയ ഇല്ലത്ത് കണ്ണീരും മൂകതയും. തട്ടമിട്ട് വീട്ടിലെത്തുകയും നിസ്‌ക്കരിക്കുകയും ചെയ്യുന്ന അനഘ മതം മാറാന്‍ പോകുകയാണെന്നു കൂടി പറഞ്ഞപ്പോള്‍ കുടുംബം തകര്‍ന്നു. ഇളയ സഹോദരി അമൃതയെക്കൂടി ഇസ്‌ളാമിന്റെ വഴിയിലേക്ക് നയിച്ചപ്പോള്‍ കൂട്ട ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചതായി മൂത്ത സഹോദരി അനുഷ. അവസാന കച്ചിത്തുരുമ്പ് എന്ന നിലയില്‍ ആര്‍ഷ വിദ്യാ സമാജം മെഡിറ്റേഷന്‍ സെന്ററില്‍ എത്തപ്പെട്ട സഹോദരിമാര്‍ തിരിച്ചറിവിന്റെ പാതയിലാണ്. തങ്ങളുടെ തലച്ചോറിലേക്ക് കുത്തിനിറച്ച പലതും പൊള്ളയായിരുന്നു എന്ന ബോധ്യം വന്നിരിക്കുന്നു.

ലൗ ജിഹാദിനപ്പുറം ഇന്റലച്വല്‍ ജിഹാദിന് ഇരയായ സഹോദരിമാര്‍ എങ്ങനെ വശീകരിക്കപ്പെട്ടു എന്ന് പറയുമ്പോള്‍ തുറക്കേണ്ടത് പലരുടേയും കണ്ണുകളാണ്.

താന്‍ ഇസ്‌ളാമിലേക്ക് ആകര്‍ഷിക്കപ്പെട്ടതിനെക്കുറിച്ച അനഘ പറയുന്നതിങ്ങനെ.

”നിസ്‌ക്കാരം ചെയ്യുന്നതിലാണ് ആദ്യം താല്‍പര്യം വന്നത്. ഹോസ്റ്റലില്‍ ഒപ്പം താമസിച്ചിരുന്ന കുട്ടികള്‍ ചിട്ടയായി നിസ്‌ക്കരിക്കുന്നു. മതം പഠനം നടത്തുന്നു. അവര്‍ ഇസ്‌ളാമിന്റെ മഹത്വം എന്നോടു പറഞ്ഞു. വിഗ്രഹാരാധന ഉള്‍പ്പെടെ ഹിന്ദു മതത്തെക്കുറിച്ച് അവരുടെ ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരമില്ലായിരുന്നു. മാതാ പിതാക്കളോട് ചോദിച്ചപ്പോള്‍ അവര്‍ക്കും ബോധ്യപ്പെടുന്ന മറുപടി നല്‍കാനായില്ല. ഹിന്ദു മതത്തേക്കാള്‍ നല്ലത് ഇസ്‌ളാം ആണെന്ന ചിന്ത മെല്ലെ വന്നു തുടങ്ങി. കൂട്ടൂകാരികള്‍ പുസ്തകങ്ങള്‍ നല്‍കിയും സക്കീര്‍ നായിക്ക്, എം എം അക്ബര്‍ എന്നിവരുടെ വീഡിയോ കണിച്ചും ഇസ്‌ളാമിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇസ്‌ളാമിനെക്കുറിച്ച് നാലു വര്‍ഷം പഠിച്ചു. ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തകരും ജീവനക്കാരും പിന്തുണച്ചു. മുസ്‌ളീം യുവാവുമായി വിവാഹ വാഗ്ദാനവും ഉണ്ടായി. പാട്ടും നൃത്തവും ഒക്കെ ഇസ്‌ളാമിനു ഹറാം ആയതിനാല്‍ ഉപേക്ഷിച്ചു. മതം മാറാന്‍ തന്നെ തീരുമാനിച്ചു. ഇസ്‌ളാം സെന്ററില്‍ വിളിച്ച് അതിന് വ്യവസ്ഥയും ചെയ്തു. ഹിന്ദു മതത്തെക്കുറിച്ച് നിന്റെ സംശയങ്ങള്‍ക്കെല്ലാം ഞങ്ങള്‍ക്ക് ഉത്തരം പറയാനറിയില്ലെങ്കിലും, ഉത്തരം നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളും വ്യക്തികളും ഉണ്ട് എന്നു ചേച്ചി പറഞ്ഞപ്പോള്‍ എവിടെ വേണമെങ്കിലും വരാം, പക്ഷേ എനിക്ക് ബോധ്യപ്പെടുന്ന ഉത്തരം കിട്ടിയില്ലങ്കില്‍ മതം മാറിയിരിക്കും എന്നു വ്യക്തമാക്കി. അങ്ങനെയാണ് ആര്‍ഷ വിദ്യാ സമാജത്തിലെത്തിയത്. അവിടുത്തെ ആചാര്യന്‍ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ യുക്തി സഹമായ ഉത്തരം നല്‍കുകയും ഇസ്‌ളാം മതത്തെക്കുറിച്ച് പഠിച്ചിരുന്ന പലതിലേയും പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്തു.”

ചേച്ചിയുടെ സ്വാധീനത്തില്‍ പെട്ട അമൃതയും നാമം ജപവും അമ്പലത്തില്‍ പോക്കും ഒക്കെ നിര്‍ത്തുകയും വീട്ടില്‍ നിസ്‌ക്കാരവും ഖുറാന്‍ പഠനവും നടത്തുകയും ചെയ്തു. മതം മാറാന്‍ തയ്യാറാകാതിരുന്നതിന് ഒരേ ഒരു കാരണം ഇഷ്ട വിഷയമായ ഡാന്‍സ് ഉപേക്ഷിക്കേണ്ടി വരുമെന്നതുമാത്രം.

സഹോദരിമാര്‍ കണ്‍മുന്നില്‍ ഇല്ലാതാകുന്നത് നിറകണ്ണോടെ കാണേണ്ടി വന്ന മൂത്ത സഹോദരി  അനുഷ പറയുന്നു.

‘മതം മാറാന്‍ പോകുകയാണെന്ന് അനഘ പറഞ്ഞതിനു ശേഷം കുടുംബം അനുഭവിച്ച അവസ്ഥ പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. അവള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ, വീട്ടില്‍ നിസ്‌ക്കരിക്കുന്നത് കാണേണ്ടി വരുക. അമൃതയും അതേ വഴിയിലേക്ക് തിരിയുക. കണ്ണീരോടെ കാലുപിടിച്ചിട്ടും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും മാറ്റമില്ലാത്ത മാനസികാവസ്ഥ. മതം സഹോദരിയെ എത്രമാത്രം സ്വാധീനിച്ചു എന്നത് ബോധ്യപ്പെട്ട നാളുകള്‍.’

Tags: ലൗ ജിഹാദ്islamistsconversionJihadArsha Vidya Samajamഇന്റലച്വല്‍ ജീഹാദ്ഏവിഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

World

കശ്മീരിൽ ജിഹാദ് തുടരും, ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം : ഹാഫിസ് സയീദിന് പിന്നാലെ ഇന്ത്യയ്‌ക്ക് ഭീഷണിയായി മറ്റൊരു ലഷ്കർ ഭീകരൻ കൂടി

ആസ്ത്രേല്യയിലെ സിഡ്നിയില്‍ ബോണ്ടി ബീച്ചില്‍ നടന്ന ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട 16 ജൂതന്മാരുടെ മൃതദേഹങ്ങളില്‍ റീത്ത് വെച്ച് ജൂതന്മാര്‍
Kerala

ജിഹാദിന് മേല്‍ അടിച്ച പുട്ടി ഉണങ്ങാന്‍ സമയം കിട്ടിയില്ല…. ദിവ്യ എസ് അയ്യര്‍ ജിഹാദിനെ വെളുപ്പിച്ച് തീരും മുന്‍പേ ആസ്ത്രേല്യയില്‍ ജിഹാദ് ആക്രമണം

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.