Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മന്ത്രി ശിവന്‍കുട്ടി കാരണവരായോ?

'ലക്ഷദ്വീപില്‍ പ്രയോഗിച്ചിരിക്കുന്നത് ബയോ വെപ്പണാണ്, എനിക്ക് കൃത്യമായി പറയാന്‍ പറ്റും, കേന്ദ്രം വളരെ വ്യക്തമായി പ്രയോഗിച്ചതാണ് ബയോ വെപ്പണ്‍. കൊവിഡ് ഇല്ലാത്ത സ്ഥലത്തേക്ക് കൊവിഡ് കുത്തിവയ്‌ക്കാന്‍ ശ്രമിച്ചെങ്കില്‍ അതിനര്‍ഥം ബയോ വെപ്പണ്‍ ഉപയോഗിച്ചുവെന്നാണ്'.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 05:00 am IST
in Main Article

ഓര്‍മ്മയുണ്ടല്ലോ ആര്‍. ബാലകൃഷ്ണപിള്ളയുടെ അനുഭവം. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന് വൈദ്യുതിവകുപ്പ് ഭരിക്കുന്ന കാലം. പ്രായം 51 മാത്രമേയുള്ളൂ. കേരളമെന്ന് കേട്ടാല്‍ ചോര തിളക്കുന്നകാലം. കേരളത്തിന് അര്‍ഹതപ്പെട്ടത് കൈവിട്ടുപോയി എന്ന് കേട്ടപ്പോള്‍ പിള്ളസാര്‍ ഞെട്ടി. അങ്ങിനെയാണ് 1985 മെയ് 25 ന് പാര്‍ട്ടി സമ്മേളനത്തില്‍ നടത്തിയ പ്രസംഗം വിവാദമായത്. വിവാദം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണല്ലോ. പഞ്ചാബ് മോഡല്‍ പ്രസംഗംഅതാണ് വിഷയം.

‘കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും സംഭവിക്കണം, അതിനു ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണ’മെന്നായിരുന്നു പിള്ള ആഹ്വാനം ചെയ്തത്. കേരളത്തിന് പ്രഖ്യാപിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് മാറ്റിയതിലുള്ള അരിശമായിരുന്നു പിള്ളയ്‌ക്ക്. പഞ്ചാബില്‍ വിഘടനവാദം ആളിക്കത്തുന്ന സമയമായിരുന്നതിനാല്‍ പ്രസംഗം രാജ്യദ്രോഹമായി. പ്രസംഗം വിവാദമായപ്പോള്‍ പിള്ള നിഷേധിച്ചു. ഇതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു ആരോപണം. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പിള്ള പ്രസംഗിച്ചതുതന്നെയാണെന്ന് സ്ഥിരീകരിച്ച് പ്രസംഗ സ്ഥലത്തുണ്ടായിരുന്ന ഏഴു പത്രലേഖകര്‍ സംയുക്ത പ്രസ്താവന ഇറക്കിയത് മുഖ്യമന്ത്രി കരുണാകരന് ആയുധമായി. കേരള ഹൈക്കോടതിയും അത് കണക്കിലെടുത്തു. ബാലകൃഷ്ണപിള്ളയ്‌ക്ക് മന്ത്രിപദവി ഒഴിയേണ്ടിയും വന്നു.

കള്ളനും കളവിന് കൂട്ടുനിന്നവനും ശിക്ഷിക്കപ്പെടണമെന്നത് പൊതുതത്വമാണ്. അങ്ങിനെയാണെങ്കില്‍ രാജ്യദ്രോഹപരാമര്‍ശത്തിന് നിയമനടപടി സ്വീകരിക്കുന്ന  വക്കിലെത്തിയ മഹതിയെ ഒരു മന്ത്രി ന്യായീകരിക്കുന്നത് കുറ്റകരമല്ല.

ലക്ഷദ്വീപില്‍ മലയാളികളാണധികവും എന്നത് നേരാണ്. പക്ഷേ അത് കേരളത്തിന്റെ ഭാഗമല്ല. കേന്ദ്രസര്‍ക്കാരിന്റെ അധീനതയില്‍പ്പെട്ട പ്രദേശമാണ്. ലക്ഷദ്വീപിന്റെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് നിയമം കൊണ്ടുവരാനും നടപ്പാക്കാനുമുള്ള പൂര്‍ണ അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണ്. അതിനായി നിയോഗിക്കപ്പെടുന്ന ഭരണാധികാരിയെ വിമര്‍ശിക്കാനോ ഭീഷണിപ്പെടുത്താനോ ആര്‍ക്കും അവകാശമില്ല.

ലക്ഷദീപിന്റെ പേരില്‍ ഇപ്പോള്‍ ലക്ഷദ്വീപിലല്ല കേരളത്തിലാണ് കോലാഹലം. അവിടുത്തുകാരി സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന ലക്ഷദ്വീപ് ഭരണത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചത് സകലമര്യാദകളെയും ലംഘിക്കുന്നതും രാജ്യദ്രോഹപരവുമാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ഐഷ സുല്‍ത്താന നടത്തിയ രാജ്യദ്രോഹ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് നല്‍കിയ ഹര്‍ജിയില്‍ അവര്‍ പ്രതിപ്പട്ടികയിലാണിന്ന്. രാജ്യദ്രോഹ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അങ്ങനെ തന്നെ പറയുമെന്നു പറഞ്ഞ് അവര്‍ ആവര്‍ത്തിക്കുകയായിരുന്നു.

കൊവിഡിനെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ജൈവായുധമായി ഉപയോഗിക്കുകയാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ചൈന മറ്റുരാജ്യങ്ങള്‍ക്ക് മേല്‍പ്രയോഗിച്ച ജൈവായുധമാണ് കൊവിഡ് എന്ന് പറയുന്നതുപോലെയാണിതെന്നും ഐഷ ചാനലില്‍ പറഞ്ഞു. ‘ലക്ഷദ്വീപില്‍ പ്രയോഗിച്ചിരിക്കുന്നത് ബയോ വെപ്പണാണ്, എനിക്ക് കൃത്യമായി പറയാന്‍ പറ്റും, കേന്ദ്രം വളരെ വ്യക്തമായി പ്രയോഗിച്ചതാണ് ബയോ വെപ്പണ്‍. കൊവിഡ് ഇല്ലാത്ത സ്ഥലത്തേക്ക് കൊവിഡ് കുത്തിവയ്‌ക്കാന്‍ ശ്രമിച്ചെങ്കില്‍ അതിനര്‍ഥം  ബയോ വെപ്പണ്‍ ഉപയോഗിച്ചുവെന്നാണ്’.  ഇതിനെയാണ് മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നത്.

മന്ത്രി ശിവന്‍കുട്ടി അവരെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് സത്യപ്രതിജ്ഞാ ലംഘനം വരെ ഉള്ള അഭിപ്രായ പ്രകടനം നടത്തിയത്. ശിവന്‍കുട്ടി അവരോട് ഫോണില്‍ പറയുന്നത് ഇങ്ങനെ: ‘ശിവന്‍കുട്ടിയാണ്, വിവരങ്ങള്‍ എല്ലാം അറിയുന്നുണ്ട്, വല്ലാത്ത അന്തരീക്ഷമാണ് ഇവിടെ ഉള്ളത്. ലോകത്ത് ഒരിടത്തും കാണാത്ത നടപടിക്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതി. ജനാധിപത്യത്തെയും ഭരണഘടനയെയും കശാപ്പ് ചെയ്യാനുമാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. അത് നടപ്പാക്കാന്‍  എന്തും ചെയ്യും എന്ന മട്ടിലാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. പൗരത്വ നിയമം, കശ്മീര്‍ പ്രശ്‌നം, ലക്ഷദ്വീപ്, എല്ലായിടത്തും സംഭവിക്കുന്നത് അതാണ്. കൊവിഡ് കാലത്ത് പോലും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു. വാക്‌സിന്‍ കാര്യത്തില്‍ പോലും അതാണ് കാണുന്നത്. ധൈര്യമായി ഇരിക്കൂ, ഞങ്ങളെല്ലാം കൂടെയുണ്ട്. നിയമസഭ, പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രമേയം പാസാക്കിയതല്ലേ, മുഖ്യമന്ത്രിയെ വന്നു കാണൂ, അപ്പോള്‍ ഞാനും കാണാം.’

ഐഷ സുല്‍ത്താന നടത്തിയ പരാമര്‍ശത്തെ കടത്തിവെട്ടുന്നതാണ് കേരളത്തിലെ ഒരു മന്ത്രിയായ ശിവന്‍കുട്ടി നടത്തിയ അഭിപ്രായം തന്റെ അധികാരപരിധിയിലല്ലാത്ത പ്രശ്‌നത്തില്‍ അധിക പ്രസംഗം നടത്താന്‍ മന്ത്രിക്ക് അവകാശമുണ്ടോ? തറവാട്ടില്‍ കാരണവര്‍ക്ക് അടുപ്പിലുമാകാം എന്ന ന്യായമുണ്ട്. ശിവന്‍കുട്ടി കാരണവരായോ? കേരളത്തിലെ പ്രതിപക്ഷത്തിനെന്താ നാവിറങ്ങിപ്പോയോ? ഭരണപക്ഷ പ്രമേയത്തിന് കയ്യടിച്ച് പിന്തുണനല്‍കിയ പ്രതിപക്ഷം മന്ത്രിയുടെ സ്ഥാനവും തലയും മറന്നുള്ളകളിയേയും പ്രോത്സാഹിപ്പിക്കുകയാണോ? പ്രതിസ്ഥാനത്ത് സുല്‍ത്താനയായതാണോ ഇവിടെ വായടിപ്പിക്കുന്നത്. ജനങ്ങളോടത് പറയുകതന്നെ വേണ്ടിവരില്ലെ? ബാലകൃഷ്ണപിള്ളയ്‌ക്ക് നല്‍കാത്ത സൗജന്യം ശിവന്‍കുട്ടിക്ക് നല്‍കുകയോ?

Tags: ലക്ഷദ്വീപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്; പരിശോധന ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിൽ

India

സ്തുത്യര്‍ഹമായ പരിശ്രമം, മികച്ച ഫലം; ലക്ഷദ്വീപിലെ ‘ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത് ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു; നടപടി വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കേ

India

വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു, നടപടി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ

മുഹമ്മദ് ഫൈസല്‍ എംപി
India

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ രക്ഷിക്കാന്‍ എസ് ഐ നജീമുദ്ദീന്‍ ശ്രമിച്ചുവെന്ന് ഹൈക്കോടതി; കോടതി രൂക്ഷമായി എസ് ഐയെ വിമര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.