ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ പേസര്‍ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹനുമ വിഹാരി എന്നിവര്‍ പതിനഞ്ചംഗ ടീമില്‍ തിരിച്ചെത്തി. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വെള്ളിയാഴ്ച സതാംപ്റ്റണിലെ ഏജീസ് ബൗളില്‍ ആരംഭിക്കും. ന്യൂസിലന്‍ഡും ഫൈനലിലുള്ള പതിനഞ്ച ടീമിനെ പ്രഖ്യാപിച്ചു.
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്് (വിക്കറ്റ്് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ഹനുമ വിഹാരി.
ന്യൂസിലന്‍ഡ്: കെയ്ന്‍ വില്യംസണ് (ക്യാപ്റ്റന്‍), ടോം ബ്ലെന്‍ഡല്‍, ട്രെന്റ് ബോള്‍ട്ട്, ഡെവണ്‍ കോണ്‍വെ, കൊളിന് ഡി ഗ്രാന്‍ഡ്ഹോം, മാറ്റ്് ഹെന്റി, കെയ്ല്‍ ജാമീസണ്, ടോം ലാത്തം, ഹെന് റി നിക്കോളസ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്ലര്, നീല്‍ വാഗ്നര്‍, ബി.ജെ. വാട്ലിങ്, വില്‍ യങ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: