തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും.
പ്രതിരോധ കുത്തിവെപ്പിനെ തുടര്‍ന്നുണ്ടാകുന്ന മരണത്തെ്ക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ടുകള്‍ അപൂര്‍ണ്ണവും പരിമിതവുമായ ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വാക്സിനേഷന് എടുത്തവരില്‍ 488 പേര് രാജ്യത്ത് മരിച്ചു എന്ന വാര്‍ത്തയാണ് ചില മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തത്.
രാജ്യത്ത് 23.5 കോടി ഡോസ് വാക്സിന് നല്കി. മരണങ്ങളുടെ എണ്ണം, അതില്‍ 0.0002% മാത്രമാണ്. ഇത് ഒരു ജന സമൂഹത്തില്‍ പ്രതീക്ഷിക്കുന്ന മരണനിരക്കിനുള്ളിലാണ്. 2017 ലെ മരണ നിരക്ക് പ്രതിവര്‍ഷം 1000 പേര്‍ക്ക് 6.3 ആണ്. അതനുസരിച്ച് 23.5 കോടിക്ക് 15000 ആണ് മരണം. ഇവിടെ 488 പേര് മരിച്ചപ്പോളാണ് വലിയ വാര്‍ത്തയാക്കി വാക്സിനേഷനെതിരെ വികാരം സൃഷ്ട്രിക്കാനുള്ള മാധ്യമങ്ങളുടെ നിലപാടിനെതിരെയാണ് കേന്ദ്രം വിശദീരണവുമായി രംഗത്തുവന്നത്.
മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് മുഖ്യമന്ത്രി പിണരായി വിജയന് പത്രസമ്മേളനത്തില്‍ രംഗത്തു വന്നതാണ്. കുറെ അബദ്ധ ധാരണകള്‍ പരക്കുന്നുണ്ട്. കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന ഭീതിയാണ് അക്കൂട്ടത്തില്‍ ഒന്ന്. അത്തരത്തില്‍ ഭീതി പുലര്‍ത്തേണ്ട സാഹചര്യമില്ലെന്നും രോഗബാധയുടെ കാര്യത്തില്‍ ആപേക്ഷികമായ വര്‍ദ്ധനവു മാത്രമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും മുന്‍പ് വ്യക്തമാക്കിയതാണ്.
അതോടൊപ്പം അക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന മുന്‍കരുതലുകളും വിശദമാക്കിയിരുന്നു. രോഗവുമായി ബന്ധപ്പെട്ട് അറിവു നേടാന്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴിയും മറ്റും പരക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കുന്നതിനു പകരം കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകള്‍, ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളെ ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിനു പുറകേ പോകാതെയുള്ള മാതൃകാപരമായ റിപ്പോര്‍ട്ടിംഗ് രീതി അവലംബിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: