തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിപ്രായം ശുദ്ധനുണ. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന് നല്കിയ അഭിമുഖത്തില്‍ 80:20 അനുപാതം നിലനിര്‍ത്തണമെന്നാണ് വിഡി സതീശന് പറഞ്ഞത്. ഇക്കാര്യം പത്രം എഡിറ്റോറിയല്‍ പേജില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
മുസ്ലീം സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന ഇപ്പോഴുള്ള സ്കോളര്‍ഷിപ്പ് നിലനിര്‍ത്തണണമെന്നാണ് വിഡി സതീശന് പറഞ്ഞിരിക്കുന്നത്. സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് ഒറ്റ അഭിപ്രായമാണ് പറഞ്ഞത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടായാലും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടായാലും മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. പിന്നീട് അത് ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി കൊടുക്കാന്‍ തീരുമാനമെടുത്തു.
അത് നിലനിര്‍ത്തണം. എത്ര സ്കോളര്‍ഷിപ്പുകളാണോ അവര്‍ക്ക് കിട്ടുന്നത് അത് അവര്‍ക്ക് നല്‍കണം. മറ്റുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വേറെ പദ്ധതിയുണ്ടാക്കണം. സര്‍വകക്ഷിയോഗത്തിലോ സമുദായങ്ങളുമായോ ഒക്കെ സംസാരിച്ച് അതില്‍ തീരുമാനമെടുക്കണം. വിദഗ്ധസമിതി പഠനം എന്നുപറഞ്ഞ് നീണ്ടുപോയി ഈ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടാകരുത്. ഈ വര്‍ഷം തന്നെ സ്കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരുന്നവര്‍ക്ക് അത് കിട്ടാനുള്ള സംവിധാനമുണ്ടാക്കണമെന്നും സതീശന് സുപ്രഭാതത്തിന് നല്കി അഭിമുഖത്തില്‍ പറയുന്നു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് കോടതിവിധിയുടെ മറപറ്റി വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് ശ്രമം. മുസ്ലിം-ക്രിസ്ത്യന്‍ പ്രശ്നമാക്കി ഇരുവിഭാഗങ്ങളെയും അകറ്റണമെന്നാഗ്രഹിക്കുന്ന വലിയ ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. യു.ഡി.എഫിനെയും മുസ്ലിം ലീഗിനെയും പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ന്നു എന്നത് ശരിയാണെന്നും സതീശന് അഭിമുഖത്തില്‍ സമ്മതിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: