തിരുവനന്തപുരം : ഇടത് അനുഭാവികള്‍ എതിര്‍പ്പുമായി എത്തിയതോടെ പഞ്ചഗവ്യ ഘതത്തില് അടങ്ങിയിരിക്കുന്ന വസ്തുക്കളും അതിന്റെ ഉപയോഗവും ഔഷധിയുടെ വെബ്സൈറ്റില്‍ നിന്നും നീക്കി സംസ്ഥാന സര്‍ക്കാര്‍. പശുവിന്റെ ചാണകവും ഗോമൂത്രം, തൈര്, പാല്, നെയ്യ് എന്നീ ഉത്പ്പന്നങ്ങളാലാണ് ഈ മരുന്ന തയ്യാറാക്കുന്നത്. പനി, അപസ്മാരം, മഞ്ഞപ്പിത്തം, മറവി എന്നീ രോഗങ്ങള്‍ക്ക് പഞ്ചഗവ്യ ഘൃതം ഫലപ്രദമാണെന്നാണ് പറയുന്നത്.
എന്നാല്‍ പശുവിനെ പരിഹസിക്കുന്ന കമ്യൂണിസ്റ്റുകാര്‍ തന്നെ ഇത്തരത്തില്‍ ഉത്പ്പന്നം വില്ക്കുന്നതില് പാര്‍ട്ടി അനുഭാവികള്ക്കുള്ളില് പ്രതിഷേധം ഉടലെടുക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഔഷധിയുടെ വെബ്സൈറ്റില്‍ നിന്നും സര്‍ക്കാര്‍ പഞ്ചഗവ്യ ഘതം സംബന്ധിച്ച വിശദാംശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.
കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. പൊതുമേഖല രംഗത്തെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്പാദകരും ഔഷധിയാണ്. ഔഷധിക്ക് കേരളത്തില്‍ 800 അധികം ഡീലര്‍മാരാണ് ഉള്ളത്. തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലാണ് ആത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ആധുനിക രീതിയിലുള്ള ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
200, 450 എംഎല് പാക്കറ്റുകളായാണ് പഞ്ചഗവ്യ ഘൃതം വിപണിയിലിറക്കിയിരിക്കുന്നത്. മരുന്നിനും അതിന്റെ ഔഷധ ഗുണങ്ങളേയും അനുകൂലിക്കുകയും മാധ്യമങ്ങളിലും ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ പതിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഡ്രഗ് കണ്ട്രോള് ബോര്‍ഡിനും ആയുര്‍വേദ വിഭാഗം ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ക്കും ഇടത് അനുകൂല ശാസ്്ത്ര സാഹിത്യ പരിഷത്ത് പരാതി നല്‍കുകയായിരുന്നു. ഇതോടെ വെബ്സൈറ്റില്‍ നിന്നും മരുന്നുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: