കൊല്ലം: പ്രതിവാര കൊവിഡ് വ്യാപനനിരക്ക് കൂടുതലുള്ള പേരയം, വെളിയം, കുലശേഖരപുരം (10, 16 വാര്‍ഡുകള്‍ പൂര്‍ണമായും) തദ്ദേശസ്ഥാപന പരിധികളില്‍ ഇന്ന് രാവിലെ ആറുമുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അവശ്യസേവനമേഖലയിലുളള ദുരന്തനിവാരണം, റവന്യൂ, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, തൊഴില്‍, സിവില്‍ സപ്ലൈസ്, ജലസേചനം, എക്സൈസ്, മൃഗസംരക്ഷണം, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ സഞ്ചരിക്കാം. ഇവ ഒഴികെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി നിശ്ചയിച്ചു കിട്ടിയ ഉത്തരവും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും സഹിതമായിരിക്കണം ഇത്തരം പ്രദേശങ്ങളില്‍ പ്രവേശിക്കേണ്ടതും പുറത്തു പോകേണ്ടതും.
അടിയന്തര യാത്രകള്‍ക്ക് പോലീസിന്റെ ഓണ്‍ലൈന്‍ പാസ് സംവിധാനം പ്രയോജനപ്പെടുത്തണം.
കൊല്ലം കോര്പ്പറേഷന് പരിധിയിലെ ഏഴു മുതല്‍ 11 വരെയും 34 മുതല്‍ 41 വരെയുമുള്ള ഡിവിഷനുകളിലും തൃക്കോവില്‍വട്ടം, ചവറ, തലവൂര്‍, കരവാളൂര്‍, ചടയമംഗലം, കിഴക്കേ കല്ലട, ഇടമുളയ്ക്കല്‍, കൊറ്റങ്കര, മയ്യനാട് തദ്ദേശസ്ഥാപന പരിധികളിലും ഏര്‍പെടുത്തിയിരിക്കുന്ന അധിക നിയന്ത്രണങ്ങള്‍ തുടരും. പന്മന, തൃക്കരുവ, മേലില, തൊടിയൂര്‍, തെക്കുംഭാഗം ഗ്രാമപഞ്ചായത്തുകളിലെ അധിക നിയന്ത്രണങ്ങള്‍ ഇന്നലെ പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: