കൊല്ലം: സര്‍ക്കാര്‍ ജീവനക്കാരുടെ യാത്രാക്ലേശം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴികെ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നടത്തുന്ന സര്‍വീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം. നിലവിലെ 44 സര്‍വീസ് 58 ആയി ഉയര്‍ത്താനാണ് തീരുമാനം. ആവശ്യമെന്നു കണ്ടാല്‍ അടുത്ത ദിവസം കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തും.
എസ്എസ്എല്‍സി ഉത്തരപേപ്പര്‍ മൂല്യനിര്‍ണയ ക്യാംപുകളിലേക്ക് പോകുന്ന അധ്യാപകര്‍, അവശ്യ സര്‍വീസ് വിഭാഗത്തിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ സൗകര്യാര്‍ഥം പ്രധാന കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.
കൊട്ടാരക്കര, ചെങ്ങന്നൂര്‍, എറണാകുളം, തിരുവനന്തപുരം റൂട്ടുകളിലാണ് ബസ് സര്‍വീസ് നടത്തുന്നത്. കൊല്ലം ഡിപ്പോയില്‍ നിന്നു കഴിഞ്ഞ ദിവസം 13 ബസുകളാണ് സര്‍വീസ് നടത്തിയത്. കൂടാതെ ഗുണനിലവാരം കൂടിയ പെട്രോളിയം ഉല്പന്നങ്ങള് വില്‍ക്കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനുമായി കെഎസ്ആര്‍ടിസി സംസ്ഥാനത്തുടനീളം പെട്രോള്‍-ഡീസല്‍ പമ്പുകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ നിലവിലെ ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റ് കൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: