കോട്ടയം: നടന് സത്യന്റെ പേരിലുള്ള സംസ്ഥാന അവാര്‍ഡ് പുനഃസ്ഥാപിക്കണമെന്നും വരും വര്‍ഷങ്ങളില്‍ സംസ്ഥാന സിനിമ അവാര്‍ഡൂ നിര്‍ണ്ണയിക്കുമ്പോള്‍ മികച്ച നടന് സത്യന്റെ പേര് നല്കിയാല് ലഭിക്കുന്ന നടനും നല്കുന്ന സര്‍ക്കാരിനും അത് ഒരു പൊന്‍തൂവല്‍ ആയിരിക്കുമെന്നും നാടകത്തിനുള്ള സ്റ്റേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സ് സത്യന് സ്മാരകനാടക അവാര്‍ഡു ജേതാവ് പ്രദീപ് മാളവിക പറഞ്ഞു.
നടന് സത്യന്റെ പേരില്‍ 1972ലും 73 ലും നല്‍കിയിരുന്ന സംസ്ഥാന സിനിമ അവാര്‍ഡ് പിന്‍വലിച്ച അന്നത്തെ സര്‍ക്കാരിന്റെ ന്യായവാദം സത്യനേക്കാള്‍ വലിയോരു നടന് ഭാവിയില്‍ വന്നാല്‍ ഈ അവാര്‍ഡ് നിരസിച്ചേങ്കിലോ എന്നാണ്. 50 വര്‍ഷം കഴിഞ്ഞിട്ടും സത്യനെക്കാള്‍ മികച്ച നടന് മലയാള സിനിമയില്‍ ഉണ്ടോയെന്ന് അന്വേഷണ കമ്മീഷന് കണ്ടു പിടിച്ചതുമില്ല.
മമ്മൂട്ടിയുടെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്. മമ്മൂട്ടിയ്ക്ക് ആദ്യമായി ചെറിയ വേഷത്തില്‍ അവസരം കിട്ടി. അനുഭവങ്ങള്‍ പാളിച്ചകളില്‍ അഭിനയിക്കാന്‍ ആലപ്പുഴയിലെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഉറങ്ങിക്കിടന്ന സത്യന്റെ കാല് തൊട്ടുവന്ദിച്ചാണ് അഭിനയിക്കാന്‍ തുടങ്ങിയതെന്ന്.
വാഴ്വേ മായം, അനുഭവങ്ങള്‍ പാളിച്ചകള്‍, കടല്‍പ്പാലം, കരിനിഴല്‍, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ സിനിമകളിലെ അനശ്വര കഥാപാത്രങ്ങള്‍ മാത്രം മതി സത്യന് എന്ന അഭിനയപ്രതിഭയുടെ ഗ്രാഫ് തിരിച്ചറിയാന്‍.
മലയാള സിനിമയിലെ സീനിയര്‍ നടന്മാര് എല്ലാം അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണെന്നും പ്രദീപ് മാളവിക കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: