ഏറ്റുമാനൂര്‍: ആറു പതിറ്റാണ്ട് കാലം പശു പരിപാലനം നടത്തിയ ഏറ്റുമാനൂരിലെ ക്ഷീരകര്‍ഷക ഏലമ്മ (78) അന്തരിച്ചു. ഒരു ജീവിതം മുഴുവന്‍ പശുക്കളും സമീപത്തുള്ള ചെറുവാണ്ടൂര്‍ ചാലും പാടശേഖരവുമായി ജീവിച്ച് തീര്‍ത്തതാണ് ഏലമ്മയുടെ ജീവിതം.
മക്കളെക്കാള്‍ കൂടുതല്‍ പശുക്കളെ സ്‌നേഹിച്ച അവരുടെ പശു തൊഴുത്തില്‍ നിന്നാണ് നാട്ടിലും ഏറ്റുമാനൂരിലെ പ്രമുഖമായ ഹോട്ടലുകളിലും ശുദ്ധമായ പശുവിന്‍ പാല്‍ എത്തിയിരുന്നത്. മക്കളും കൊച്ചുമക്കളുമെല്ലാമായി കഴിയുന്ന ഈ കാലത്തും ഏലമ്മ തന്റെ കാര്‍ഷിക ജീവിതം തുടരുകയായിരുന്നു.
വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിട്ടും ഒരു ദിവസം പോലും കിടപ്പിലായിരുന്നില്ല. വെളുപ്പിന് മൂന്ന് മണിക്ക് ഉണര്‍ന്ന് ഒരു ദിവസം ആരംഭിക്കുന്ന എലമ്മ ചേടത്തി മരിക്കുന്ന ദിവസവും മൂന്നു മണിക്ക് തന്നെ ഉണര്‍ന്നിരുന്നു. ചെറിയ ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചെന്നതൊഴിച്ചാല്‍ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാല് മണിയോടെയാണ് മരിച്ചത്. മാടപ്പാട് പേമലയില്‍ വീട്ടില്‍ പരേതനായ മത്തായി ദേവസ്യയുടെ ഭാര്യയാണ് ഏലമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: