ഗ്ലാസ്ഗോ: സ്ട്രൈക്കര്‍ പാട്രിക്ക് ഷിക്കിന്റെ ഇരട്ട ഗോളില്‍ ചെക്ക് റിപ്പബഌക്കിന് വിജയം. യൂറോ 2020 ലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ അവര്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്കോട്ട്ലന്‍ഡിനെ പരാജയപ്പെടുത്തി. 42, 52 മിനിറ്റുകളിലാണ് ഷിക്ക്് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ചെക്ക് ഗ്രൂപ്പ് ഡി യില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്്.
ആദ്യ പകുതിയില്‍ സ്കോട്ട്ലന്ഡാണ് തകര്‍ത്ത് കളിച്ചത്. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവര്‍ ഫനിഷിങ്ങില് പരാജയപ്പെട്ടു. മുപ്പത്തിരണ്ടാം മിനിറ്റില്‍ സ്കോട്ട്ലന്‍ഡ് ഗോള്‍ നേടിയെന്ന് തോന്നി. പക്ഷെ റോബര്‍ട്ട്സന്റെ ഗോളെന്നുറപ്പിച്ച ഷോട്ട്് ചെക്ക്് റിപ്പബഌക്ക് ഗോളി തോമസ് വാക്ലിക്ക്് രക്ഷപ്പെടുത്തി.
നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ചെക്ക് മുന്നിലെത്തി. വ്ഌഡ്മിര് കൗഫലിന്റെ ക്രോസിന് നിന്ന്് പാട്രിക്ക് ഷിക്കാണ് ഗോള്‍ നേടിയത്്. ഇടവേളയ്ക്ക്് ചെക്ക് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെക്കാണ് മിന്നുന്ന കളി പുറത്തെടുത്തത്. അമ്പത്തിരണ്ടാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി. ഷിക്കാണ് ഇത്തവണയും സ്കോട്ട്ലന്ഡിന്റൈ വല കുലുക്കിയത്്.
സ്കോട്ട്ലന്‍ഡ് പ്രതിരോധ താരം ജാക്ക്് ഹെന് റിയുടെ ഷോട്ട്് ചെക്ക് താരങ്ങള്‍ ബ്ലോക്ക്് ചെയ്തു. പന്ത്് നേരെ ഷിക്കിന്റെ കാലുകളിലേക്കാണ് എത്തിയത്. സ്കോട്ട്ലന്റ്് ഗോളി ഗോള്‍ പോസ്റ്റില്‍ നിന്ന് മാറി നില്‍ക്കുന്നത് കണ്ട് ഷിക്ക് തൊടുത്തുവിട്ട് ലോങ് റേഞ്ചര്‍ സ്കോട്ട്്ലന്‍ഡിന്റെ വലയില്‍ കയറുകയായിരുന്നു.
2006 ലോകകപ്പില്‍ അമേരിക്കക്കെതിരെ തോമസ്് റോസിക്കി ഇരട്ട ഗോള്‍ നേടിയ ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ചെക്കിനായി ഇരട്ട ഗോള്‍ നേടുന്ന ആദ്യ താരമാണ് ഷിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: