അയോധ്യ: ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അയോധ്യക്ഷേത്രം പണിയാന്‍ ഭൂമി വാങ്ങിയതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ തള്ളി വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി). ഭൂമി വാങ്ങിയതിന്റെ വിശദമായ രേഖകള്‍ പങ്കുവെച്ചാണ് വിഎച്ച്പി ഈ ആരോപണം നിഷേധിച്ചത്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനും നിര്‍മ്മാണജോലികള്‍ മാനേജ് ചെയ്യാനും 2020 ഫിബ്രവരിയിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. സുപ്രീംകോടതി ക്ഷേത്രം ട്രസ്റ്റിന് 70 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. കേന്ദ്രമാണ് 15 പേരടങ്ങിയ ഈ ട്രസ്റ്റിലെ 12 പേരെയും നാമനിര്‍ദേശം ചെയ്തത്.
സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ജൂണ്‍ 13നാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. അയോധ്യയിലെ ബാഗ് ജൈസി വില്ലേജില്‍ 1.208 ഹെക്ടര്‍ ഭൂമി വാങ്ങിയത് രണ്ട് കോടിക്കാണെങ്കിലും 18.5 കോടിക്ക് ഈ ഭൂമി വാങ്ങി എന്ന കള്ളരേഖയുണ്ടാക്കി എന്നാണ് ചമ്പത്ത് റായിക്കെതിരായ ആരോപണം. ക്ഷേത്രട്രസ്റ്റ് അംഗം അനില്‍ മിശ്രയുമായി ചേര്‍ന്ന് സമ്പത്ത് റായ് തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ സമ്പത്ത് റായി ഈ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് തള്ളിയിരിക്കുകയാണ്. ”സുപ്രംകോടതി വിധിയ്ക്ക് ശേഷം ഒരുപാട് പേര് അയോധ്യയില്‍ ഭൂമി വാങ്ങാന്‍ എത്തി. യുപി സര്‍ക്കാരും ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ ഭൂമി വാങ്ങിയതിനാല്‍ ഭൂമിവില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ആരോപണവിധേയമായ സ്ഥലം റെയില്‍വേ സ്റ്റേഷന് തൊട്ടരികിലാണ്. അത് പ്രധാന ലൊക്കേഷനാണ്. ക്ഷേത്ര ട്രസ്റ്റ് വാങ്ങിയ എല്ലാ ഭൂമികളും വിപണി വിലയേക്കാള്‍ കുറവിനാണ് വാങ്ങിയിരിക്കുന്നത്,’ ചമ്പത്ത് റായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: