ശ്രീനഗര്‍ : ജമ്മുവിലെ മജിന്‍ ഗ്രാമത്തില്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് . ജമ്മുവിലെ മജിന്‍ ഗ്രാമത്തില്‍ 62.06 ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നത്. 33.22 കോടി രൂപ ചെലവില്‍ രണ്ട് ഘട്ടങ്ങളായി ഒന്നര വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. വിനോദ സഞ്ചാര മേഖലയിലെ ഉണര്‍വ്വ് ലക്ഷ്യമിട്ടാണ് കശ്മീരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്. 6ക്ഷേത്രത്തിന്റെ പൂര്‍ണ നിയന്ത്രണം തിരുമല തിരുപ്പതി ദേവസ്ഥാനത്തിനായിരിക്കും. ക്ഷേത്രം പണിയുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി 40 വര്‍ഷത്തേക്ക് പാട്ടത്തിന് ടിടിഡിക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നിര്‍ദേശം ഏപ്രില്‍ ഒന്നിന് ജമ്മു സര്‍ക്കാര്‍ അംഗീകരിച്ചു. ഭൂമി അനുവദിച്ചതോടെ ക്ഷേത്രത്തിന്റെ നിര്‍മാണം ടിടിഡി ആരംഭിക്കുകയായിരുന്നു.
തറക്കല്ലിടല്‍ കര്‍മ്മത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി, ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍ പങ്കെടുത്തു. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് ദിനം പ്രതി ദര്‍ശനം നടത്തുന്നത്. സമാനമായി കശ്മീരിലെ ക്ഷേത്രത്തിലും ഭക്തര്‍ എത്തുമെന്നാണ് വിലയിരുത്തല്‍.
ഗണപതി പൂജയില്‍ തുടങ്ങി പണ്ഡിറ്റുകള്‍ വിശ്വക്ഷന പൂജ, പുണ്യവചനം, അഗ്നിപ്രതിഷ്ഠ, വാസ്തു ഹോമം എന്നിവ സ്ഥലത്തു നടത്തി. വിശുദ്ധ കലശങ്ങള്‍ യാഗശാലയില്‍ ടിടിഡി ചെയര്മാന് വൈ വി സുബ്ബ റെഡ്ഡിയും എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ എസ് ജവഹര്‍ റെഡ്ഡിയും നിര്‍വഹിച്ചു. ശിലന്യാസ പൂജ, ചതുര്‍വേദ പരായണം, നവഗ്രഹ സ്തരണ പരായണം, മഹാവിഷ്ണു പൂജ എന്നിവ തുടര്‍ന്ന് ശില നിലത്ത് സമര്‍പ്പിക്കുകയും പ്രത്യേക പൂജ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: