ലണ്ടന്‍: മൂന്ന് വര്‍ഷം മുമ്പ് ലോകകപ്പിന്റെ ഫൈനലിലേക്കുള്ള വഴി അടച്ച ക്രൊയേഷ്യയെ തകര്‍ത്ത്് ഇംഗ്ലണ്ട് യൂറോ 2020 ല്‍ അരങ്ങേറി. ഗ്രൂപ്പ് ഡി മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യയെ മറികടന്നത്. അമ്പത്തിയേഴാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങാണ് വിജയഗോള്‍ നേടിയത്്. ഈ വിജയത്തോടെ ഇംഗ്ലണ്ട്് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരങ്ങളില്‍ വിജയിക്കാത്ത ടീമെന്ന പേരുദോഷവും മായ്ച്ചുകളഞ്ഞു.
ഇംഗ്ലണ്ട് തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. എന്നാല്‍ ക്രൊയേഷ്യക്ക് ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ നടത്താനായില്ല. ഇടവേളയക്ക് ഇരു ടീമുകളും ഓപ്പത്തിനൊപ്പം (0-0). രണ്ടാം പകുതിയില്‍ ക്രൊയേഷ്യ പോരാട്ടം മുറുക്കി. വിങ്ങുകളിലൂടെ അവര്‍ ആക്രമിച്ചുകയറി. ലൂക്കാ മോഡ്രിച്ചാണ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കളിയുടെ അമ്പത്തിയെഴാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് എടുത്തു. സ്റ്റെര്ലിങ്ങാണ്് സ്കോര്‍ ചെയ്തത്. ഫിലിപ്പ്സ് നീട്ടിക്കൊടുത്ത പന്തുമായി കുതിച്ച സ്റ്റെര്‍ലിങ് രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് പന്ത് ഗോള്വലയിലേക്ക്് പായിച്ചു. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ക്രൊയേഷ്യ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
2018 ലെ ലോകകപ്പ് സെമിയില്‍ പരസ്പരം പോരടിച്ച ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നത്. ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ആ തോല്‍വിക്ക് പ്രതികാരമായി ഇംഗ്ലണ്ടിന്റെ ഇന്നലത്തെ വിജയം.
ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ വിജയിക്കുന്നത്്. മുന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ ആദ്യ മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ സമനില നേടിയ ഇംഗ്ലണ്ട് നാലു കളികളില്‍ തോല്‍വിയും അറിഞ്ഞു. 1968ല്‍ യൂഗോസ്ലാവിയക്കെതിരെയാണ് ഇംഗ്ലണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: