തിരുവനന്തപുരം: ഐഎസ് ഭീകരര്‍ക്കൊപ്പം നാടുവിട്ട യുവതികള്‍ക്കായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള മാതൃഭൂമി ന്യൂസിന്റെ ശ്രമത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത്. മോദി സര്‍ക്കാര്‍, പെണ്‍കുട്ടികളുടെ ജനനത്തെയും വിദ്യാഭ്യാസത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപികരിച്ച ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന പദ്ധതിയുടെ പേരിനെ കൂട്ടിച്ചേര്‍ത്ത് ഐഎസ് ഭീകരരെ വെള്ളപൂശാനുള്ള ശ്രമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തീവ്രവാദികളെ പുനരധിവസിപ്പിക്കുന്ന പദ്ധതി ആണെന്ന് മാതൃഭൂമി തെറ്റിദ്ധരിച്ചതാകാണെന്നും ചിലര്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലേക്ക് ഐഎസ് ഭീകരനൊപ്പം പോയ തിരുവന്തപുരം സ്വദേശി നിമിഷയുടെ(നിമിഷ ഫാത്തിമ) മാതാവ് ബിന്ദുവിന്റെ പ്രതികരണത്തോടൊപ്പമാണ് ‘ഇതാണോ ബേട്ടി ബച്ചാവോ?’ എന്ന തലക്കെട്ട് മാതൃഭൂമില്‍ ന്യൂസ് നല്‍കിയത്. തുടര്‍ന്നുള്ള വാര്‍ത്തകളിലും മാതൃഭൂമി ന്യൂസ് ഈ തലക്കെട്ട് തന്നെയാണ് ഉപയോഗിച്ചത്. മാതൃഭൂമി ന്യൂസ് തീവ്രഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെയും ജിഹാദികളെയും പ്രതീപ്പെടുത്തുന്നതിനാണ് ഇത്തരം ഒരു തലക്കെട്ട് നല്‍കിയതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ ലക്ഷ്യം വയ്‌ക്കുന്നത് പെണ്‍കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും പോഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വിദ്യാഭ്യാസം ശരിയായ രീതിയില്‍ നല്‍കുന്നുണ്ടെന്നും അവര്‍ക്ക് യാതൊരുവിധത്തിലുള്ള വിവേചനവും നല്‍കുന്നില്ലന്നും ഉറപ്പുവരുത്തുകയുമാണ്.തുല്യനീതി ഇവര്‍ക്ക് അവകാശപ്പെട്ടതാണ്.ഈ പരിപാടി ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ പൂര്‍ണ്ണമായി ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനമായ ഈ പദ്ധതിയെ അപമാനിക്കാനാണ് മാതൃഭൂമി ന്യൂസ് ഇത്തരത്തില്‍ ഒരു തലക്കെട്ട് നല്‍കിയതെന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: