സാവോ പോളോ, ബ്രസീല്‍: മാസ്ക് ധരിക്കാതെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സനാരോയ്ക്ക് 1,00 ഡോളര്‍ പിഴ. അനുയായികള്‍ക്ക് വേണ്ടി സാവോ പോളോയില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ റാലിയിലാണ് ബോള്‍സനാരോ മുഖാവരണം ഒഴിവാക്കിയത്. ആയിരക്കണക്കിന് മോട്ടോസൈക്കിളുകള് റാലിയില്‍ പങ്കെടുത്തു. റാലിക്ക് നേതൃത്വം നല്കിയ ബോള്‍സനാരോ തുറന്ന ഹെല്‍മറ്റാണ് ധരിച്ചിരുന്നത്. മാസ്കില്ലായിരുന്നു.
ഇത് ആരോഗ്യവകുപ്പിന്റെ നിയന്ത്രണങ്ങള്‍ക്ക് എതിരാണ്. അടുത്തവര്‍ഷം തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രസീലിലുടനീളം ഇത്തരം റാലികള്‍ സംഘടിപ്പിച്ചുവരികയാണ് ബോള്‍സനാരോ. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് പിഴ ചുമത്തുമെന്ന് സാവോ പോളോ ഗവര്‍ണറും ബോള്‍സനാരോയുടെ രാഷ്ട്രീയ എതിരാളിയുമായ ജൊവ ദോറിയ മുന്നിറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ബോള്‍സനാരോ ദോറിയയോടും മറ്റ് ഗവര്‍ണര്‍മാരോടും തുടര്‍ച്ചയായി ഏറ്റുമുട്ടിയിരുന്നു. 4,85,000 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ ബ്രസീലില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: