മുംബൈ: എല്ലാ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും തനിച്ച് മത്സരിക്കുമെന്ന കോണ്‍ഗ്രസ് മഹാരാഷ്‌ട്ര ഘടകത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ശിവസേന. ‘വരുന്ന തെരഞ്ഞെടുപ്പുകളില്‍ തനിച്ച് മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ വിജയം ആശംസിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ’വെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി. മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോളെയുടെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് പ്രതികരണം. മഹാ വികാസ് അഘാടി(എംവിഎ)യുടെ പ്രധാനപ്പെട്ട ഭാഗമാണ് പടോളെയെന്ന് രാജ്യസഭാ എംപികൂടിയായ അവര്‍ ചൂണ്ടിക്കാട്ടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും സഖ്യവും ജനങ്ങളുടെ ഹൃദയം കീഴടക്കിയെന്നും ചതുര്‍വേദി പറഞ്ഞു.
‘മുന്നോട്ടു പോകാമ്പോള്‍, സംസ്ഥാന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് എന്ത് നിലപാട് എടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. അവരുടെ പാര്‍ട്ടി നേതൃത്വം എടുക്കണം. മഹാരാഷ്‌ട്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ സഖ്യവും മഹാരാഷ്‌ട്രയിലെ ജനസേവനവും തുടരും’-ചതുര്‍വേദി ടൈംസ് നൗവിനോട് പ്രതികരിച്ചു. ഇത് ലയനമല്ലെന്നും മൂന്ന് പാര്‍ട്ടികളുടെ സഖ്യമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിനെയും ഒരുമിച്ച് നേരിടണമെന്ന പ്രതിബദ്ധതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ‘2024-ല്‍ നാന പടോളെയെ മുഖ്യമന്ത്രിയായി കാണണമെന്നില്ലേ’യെന്ന് തിവസയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പടോളെ ചോദിച്ചു.
ശിവസേനയെ പ്രശംസിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നടത്തിയ പ്രസ്താവനയില്‍ പടോളെയ്‌ക്ക് അതൃപ്തിയുണ്ടെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസ് ആണ് യഥാര്‍ഥ പാര്‍ട്ടിയെന്നും പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ആരുടെയും സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല. ആരെങ്കിലും ഞങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഞങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുമെന്ന് അര്‍ഥമില്ല. 2024-ല്‍ കോണ്‍ഗ്രസ് ആയിരിക്കും വലിയ പാര്‍ട്ടിയെന്നും നാന പടോളെ പറയുന്നു. മഹാവികാസ് അഘാടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് നേരത്തേ ശരദ് പവാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
വിശ്വസിക്കാവുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എംവിഎ മികച്ച പ്രകടനം നടത്തുമെന്ന് കൂടി പവാര്‍ പറഞ്ഞത് സഖ്യത്തിലുള്ള ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ചു മത്സരിക്കുമെന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: