ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 916 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1468 പേര് രോഗമുക്തരായി. 9.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 909 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്ത്തകന് രോഗം ബാധിച്ചിട്ടുണ്ട്. ആകെ 174061 പേര് രോഗമുക്തരായി.12140 പേര് ചികിത്സയിലുണ്ട്.
വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളില്‍ 292 പേരും, സിഎഫ്എല്‍റ്റിസികളില്‍ 1727 പേരും ചികിത്സയിലുണ്ട്. വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍ 8756 പേരാണ്. ഇന്നലെ 3929 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 2276 പേരെ നിരീക്ഷണത്തിലാക്കി. 33038 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ 9665 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: