ആലപ്പുഴ: വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പന നടത്തുന്നതിനായി 50 കിലോ കഞ്ചാവ് കടത്തി കൊണ്ടുവന്ന കേസിലെ പ്രതി പിടിയില്‍. പത്തിയൂര്‍ എരുവാ കോട്ടയില്‍ വീട്ടില്‍ നിന്നും ഭരണിക്കാവ് മഞ്ഞാടിത്തറമുറിയില് ബിസ്മിന മന്‍സിലില്‍ താമസിക്കുന്ന ബുനാഷ്ഖാ(28)നെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വെളുപ്പിന് നാലിന്് കായകുളം പുനലൂര്‍ റോഡില്‍ വെച്ച് വള്ളികുന്നം പോലീസ് പട്രോളിങ ടീമിനെ കണ്ട് കാര്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്ന് കളകയുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോഴാണ് 50 കിലോ കഞ്ചാവ് കണ്ടെടുത്തത്. വള്ളികുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയുമായിരുന്നു. സംഭവത്തിന് ശേഷം സംസഥാനത്തിന് പുറത്തും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബുനാഷ്ഖാനെ ഇന്നലെ വെളുപ്പിന് ചങ്ങനാശ്ശേരിയില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മുന്‍പും കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി, മോഷണം, ചതി,നരഹത്യ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസ്സുകള്‍ നിലവിലുണ്ട്. കായകുളം മാവേലിക്കര ചാരുമൂട് ഭാഗങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്പ്പനടത്തിവന്നിരുന്നത് ഇയാളാണ്.
വള്ളികുന്നം പോലീസ് ഇന്‍സ്പെക്ടര്‍ മിഥുന്.ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എഎസ്ഐ സുരേഷ് സിവില്‍ പോലീസ് ഓഫിസര്‍മാരായ നജുറോയി, മനേഷ് മോഹന്‍, സനല്‍,ജിഷ്ണു എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: