ന്യൂദല്‍ഹി: കേരളത്തില്‍ സര്‍ക്കാരിന്റെ ഒത്താശയോടെ നടക്കുന്ന കോടികളുടെ വനം കൊള്ളയ്ക്കെതിരെ ബിജെപി ശക്തമായ സമരം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരന്, കുമ്മനം രാജശേഖരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. 14ന് എം.ടി. രമേശിന്റെയും പി.കെ. കൃഷ്ണദാസിന്റെയും എ.എന്‍. രാധാകൃഷ്ണന്റെയും നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ സംഘം കാസര്‍കോട്, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ജൂണ്‍ 16ന് സംസ്ഥാനമെമ്പാടും വനംകൊള്ളയ്ക്കെതിരായ പ്രതിഷേധ പരിപാടികളും ബിജെപി സംഘടിപ്പിക്കും, അദ്ദേഹം പറഞ്ഞു.
വീരപ്പന്റെ പത്തിരട്ടി വീരപ്പന്മാരാണ് കേരളം ഭരിക്കുന്നത്. മുന്‍ വനം മന്ത്രിയോ വനം മന്ത്രിയുടെ പാര്‍ട്ടിയായ സിപിഐയോ എന്താണ് വനം കൊള്ളയെപ്പറ്റി ഒരക്ഷരം മിണ്ടാത്തതെന്നും കെ. സുരേന്ദ്രന് ചോദിച്ചു. വയനാട്ടിലെ മുട്ടില്‍ മാത്രമല്ല വിവിധ ജില്ലകളിലായി ആയിരക്കണക്കിന് കോടി രൂപയുടെ മരങ്ങളാണ് മുറിച്ചു വിറ്റത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ നടന്ന കടുംവെട്ടുകളില്‍ ഏറ്റവും ഭീകരമായ ഒന്നാണ് മരംമുറി. റവന്യൂ വകുപ്പിനെ ഉപയോഗിച്ച് പലതും അന്ന് നടത്തിയിരുന്നു. റവന്യൂ സെക്രട്ടറി ജയതിലക് മാത്രം അറിഞ്ഞുകൊണ്ടുള്ള തീരുമാനം ആയിരുന്നോ ഇതെന്ന് സംശയമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷണവിധേയമാക്കണം. 1964ലെ നിയമം മാറ്റി ഉത്തരവിറക്കിയത് ക്യാബിനറ്റിന്റെ അംഗീകാരത്തോടെയാണോ എന്ന കാര്യം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: